വയനാട് ചുരം: യാത്രാദുരിതം – പടിഞ്ഞാറത്തറ ബദൽ പാത യാഥാർത്ഥ്യമാക്കണം – കെ.സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി: വയനാട് ചുരത്തിലുണ്ടായ മണ്ണിടിച്ചിലും തുടർന്നുണ്ടായ ഗതാഗത സ്തംഭനവും അത്യന്തം ഗൗരവതരമാണെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസ്താവിച്ചു. താമരശ്ശേരി ചുരം വഴിയുള്ള യാത്ര മഴക്കാലത്തും വേനൽക്കാലത്തും വയനാട്ടിലെ ജനങ്ങൾക്ക് ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണെന്നും, ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്നും രൂപത പ്രസിഡൻ്റ് ബിബിൻ പിലാപ്പിള്ളി ആവശ്യപ്പെട്ടു.
രോഗികളുമായി പോകുന്ന ആംബുലൻസുകൾ ഉൾപ്പെടെയുള്ള അത്യാവശ്യ യാത്രക്കാരും, വിദ്യാർത്ഥികളും, ഉദ്യോഗസ്ഥരും, കർഷകരും നിരന്തരം ദുരിതം അനുഭവിക്കുകയാണ്. വയനാടിന്റെ വികസനത്തിനും ടൂറിസം സാധ്യതകൾക്കും ഈ യാത്രാപ്രശ്നം വലിയ വിലങ്ങുതടിയാകുന്നു.
വർഷങ്ങളായി ചർച്ചയിലുള്ള പടിഞ്ഞാറത്തറ – പൂഴത്തോട് വഴിയുള്ള കോഴിക്കോട് ബദൽ പാത അടിയന്തരമായി യാഥാർത്ഥ്യമാക്കണം. ഈ പാത ചുരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും, അടിയന്തര സാഹചര്യങ്ങളിൽ വയനാടിന് പുറംലോകവുമായി ബന്ധപ്പെടാനുള്ള സുരക്ഷിതമായ മാർഗ്ഗം ഒരുക്കുന്നതിനും സഹായകമാകും.
സർക്കാരും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും ഈ വിഷയത്തെ ഗൗരവത്തോടെ സമീപിക്കണമെന്നും, ചർച്ചകളിൽ ഒതുങ്ങാതെ, പടിഞ്ഞാറത്തറ ബദൽ പാതയുടെ നിർമ്മാണത്തിനായി സമയബന്ധിതമായ കർമ്മപദ്ധതി തയ്യാറാക്കി അടിയന്തര നടപടികൾ ആരംഭിക്കണമെന്നും കെ.സി.വൈ.എം മാനന്തവാടി രൂപത ആവശ്യപ്പെട്ടു. വയനാട്ടിലെ യുവജനങ്ങളുടെ ഭാവിക്കും നാടിന്റെ പുരോഗതിക്കും വേണ്ടി ഈ വിഷയത്തിൽ തുടർനടപടികളുമായി മുന്നോട്ടുപോകാൻ കെ.സി.വൈ.എം പ്രതിജ്ഞാബദ്ധമാണെന്നും ഭാരവാഹികൾ അറിയിച്ചു. വൈസ് പ്രസിഡൻ്റ് ആഷ്‌ന പാലാരികുന്നേൽ, ജനറൽ സെക്രട്ടറി വിമൽ കൊച്ചുപുരയ്ക്കൽ, സെക്രട്ടറിമാരായ ഡ്യൂണ മരിയ കിഴക്കേമണ്ണൂർ,ജസ്റ്റിൻ ലൂക്കോസ് നിലംപറമ്പിൽ , ട്രഷറർ നവീൻ ജോസ് പുലകുടിയിൽ, ഡയറക്ടർ ഫാ. സാൻ്റോ അമ്പലത്തറ, ആനിമേറ്റർ സി. റോസ് ടോം എസ് എ ബി എസ് തുടങ്ങിയവർ സംസാരിച്ചു.

തൃക്കൈപ്പറ്റ ശിവ ക്ഷേത്രത്തിലെ പ്രദക്ഷിണ വഴി സമർപ്പിച്ചു

തൃക്കൈപ്പറ്റ ശിവക്ഷേത്രത്തിലെ ക്ഷേത്ര പ്രദക്ഷിണ വഴി മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഒ.കെ വാസു മാസ്റ്റർ സമർപ്പിച്ചു.ക്ഷേത്ര പുരോഗതിക്ക് വേണ്ടി ദേവസ്വം ബോർഡിന്റെ എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. മലബാർ ദേവസ്വം ബോർഡ്

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാടിക്കുന്ന്, പുളിക്കംകവല, നെയ്കുപ്പ, നെയ്കുപ്പ ഫോറസ്റ്റ്, നെയ്കുപ്പ പാലം, നെയ്കുപ്പ എകെജി, കാറ്റാടി കവല, നടവയല്‍ ടൗണ്‍, നടവയല്‍ പള്ളി, ഓശാന ഭവന്‍, മണല്‍വയല്‍, ചീങ്ങോട്, ചീങ്ങോട് കെഡബ്ല്യൂഎ,

വാഹനലേലം

ജലസേചന വകുപ്പ് സുല്‍ത്താന്‍ ബത്തേരി മൈനര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ഉപയോഗിച്ചിരുന്ന കെഎല്‍ 12 എഫ് 1853 നമ്പറിലുള്ള 2011 മോഡല്‍ ടാറ്റ സ്പാസിയോ ഗോള്‍ഡ് വാഹനം ലേലം

അക്ഷയ കേന്ദ്രം റാങ്ക് ലിസ്റ്റ്

മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ മുട്ടില്‍ രണ്ട് മേഖലയിലെ അക്ഷയ കേന്ദ്രത്തിനായി തയ്യാറാക്കിയ പ്രൊവിഷണല്‍ റാങ്ക് പട്ടിക ജില്ലാ പഞ്ചായത്ത് ഓഫീസ്, മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയില്‍ ആക്ഷേപമുണ്ടെങ്കില്‍ 14 ദിവസത്തിനകം ജില്ലാ

ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം

അംശാദായ കുടിശ്ശികയാല്‍ അംഗത്വം നഷ്ടപ്പെട്ട കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൊഴിലാളികള്‍ക്ക് കുടിശ്ശിക തുക ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കാന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ ഒന്നിന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ

സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജിന് അപേക്ഷിക്കാം

ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് 2025-26 വര്‍ഷത്തെ സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജ് അനുവദിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു. http:/www.ssportal.kerala.gov.in മുഖേന ഒക്ടോബര്‍ 31 നകം അപേക്ഷകള്‍ നല്‍കണം. രജിസ്‌ട്രേഷന്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.