പടിഞ്ഞാറത്തറ: എസ്.വൈ.എസ് സാന്ത്വനം എമര്‍ജര്‍സി ടീമിന്റെ മൂന്നാം ഘട്ട സ്റ്റേറ്റ് പരിശീലനത്തിന്റെ സമാപന സെഷൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
വയനാട്
പന്തിപ്പൊയിലില്‍ നടന്ന പരിശീലനത്തിന് വിദഗ്ധർ നേതൃത്വം നൽകി. പ്രകൃതി ദുരന്തങ്ങള്‍ ഉള്‍പ്പെടെയുള്ള അകസ്മിക സാഹചര്യങ്ങളില്‍ സേവനം ചെയ്യുന്ന പ്രത്യേകം പരിശീലനം സിദ്ധിച്ച സംഘമാണ് സാന്ത്വനം എമര്‍ജന്‍സി ടീം. ആധുനിക രീതിയിലുള്ള വൈവിധ്യമാര്‍ന്ന പ്രയോഗിക പരിശീലനങ്ങളാണ് മൂന്നാം ഘട്ടത്തില്‍ നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 130 പേരാണ് മുന്നാഘട്ട പരിശീലനത്തിലെ പ്രതിനിധികളായി പങ്കെടുത്തത്.
രണ്ട് ദിവസം നീണ്ടുനിന്ന പരിശീലനത്തിന്റെ സമാപന സെഷനിൽ പ്രമുഖർ സംബന്ധിച്ചു. സംഘടകർ തയ്യാറാക്കിയ പ്രതിനിധികൾക്കുള്ള സ്നേഹോപഹാരവും ജുനൈദ് കൈപ്പാണി കൈമാറി

തൃക്കൈപ്പറ്റ ശിവ ക്ഷേത്രത്തിലെ പ്രദക്ഷിണ വഴി സമർപ്പിച്ചു
തൃക്കൈപ്പറ്റ ശിവക്ഷേത്രത്തിലെ ക്ഷേത്ര പ്രദക്ഷിണ വഴി മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഒ.കെ വാസു മാസ്റ്റർ സമർപ്പിച്ചു.ക്ഷേത്ര പുരോഗതിക്ക് വേണ്ടി ദേവസ്വം ബോർഡിന്റെ എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. മലബാർ ദേവസ്വം ബോർഡ്







