വാളാട് സ്വദേശികളായ 5 പേരും പടിഞ്ഞാറത്തറ, മുട്ടില്‍, ബത്തേരി, തേറ്റമല, മാനന്തവാടി, നല്ലൂര്‍നാട്, കല്‍പ്പറ്റ സ്വദേശികളായ ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.