മാനന്തവാടി: പയ്യമ്പള്ളി താഴെ കുറുക്കന്മൂലയ്ക്ക് സമീപം ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. കണിയാമ്പറ്റ താമസിച്ചു വരുന്ന കാപ്പുഞ്ചാല്‍ കിണ്ടിമൂല നാരായണന്റെ മകന് മനോജ് (36) ആണ് മരിച്ചത്. സഹയാത്രികനായ അഞ്ചുകുന്ന് ചക്കന്‍ കുഴിയില്‍ പ്രദീഷ് (30) നെ ഗുരുതര പരിക്കോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഓട്ടോ ഡ്രൈവര്‍ പയ്യമ്പള്ളി കണനം പൊതിയില്‍ യോഹന്നാന് (53), പടമല മുള്ളന്തറ കോളനിയിലെ പ്രവീണ (17), ബിന്ദു ബാലന് (39), പയ്യമ്പള്ളി ഊത്തുകുഴിയില്‍ വര്‍ഗ്ഗീസ് (60) എന്നിവര്‍ പരിക്കുകളോടെ വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.

മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി
വയനാട് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ഏലിയാസ് അധ്യക്ഷത