അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി തരിയോട് നിർമ്മല ഹൈസ്കൂൾ എൻ. സി.സി ബറ്റാലിയൻ സംഘടിപ്പിച്ച ചൂസ് ടു ചലഞ്ച് പരിപാടിയിൽ ഉന്നത പദവിയിലിരിക്കുന്ന വനിതകളെ ആദരിച്ചു. ഡി.എം.ഒ രേണുക, ഡി.ഡി.ഇ ലീല കെ.വി, ഡി.ഇ.ഒ ഉഷാദേവി എം കെ,ഇന്ത്യൻ ബാസ്കറ്റ് ബോൾ ക്യാപ്റ്റൻ ജീന സ്കറിയ (പൂർവ്വ വിദ്യാർത്ഥിനി), തരിയോട് നിർമ്മല ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ അനസ് റോസ്ന സ്റ്റെഫി , തരിയോട് ഗ്രാമപഞ്ചായത്ത് മെമ്പർ സിബിൽ എഡ്വേർഡ്, നിർമ്മല ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ബീന.വി വള്ളോപ്പിള്ളി, സ്റ്റാഫ് സെക്രട്ടറി ഗ്രേസി തോമസ് എന്നിവർ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി.എഎൻഒ പ്രീജി ജോയ് , പി ആർ ഒ ജോഷി എൻ.കെ എന്നിവർ സംസാരിച്ചു. വ്യക്തിശുചിത്വം എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. എൻ സി സി കേഡറ്റുകൾക്കായി ചിത്രരചന, പോസ്റ്റർ രചന മത്സരങ്ങൾ സംഘടിപ്പിച്ചു.

തിളച്ചുമറിഞ്ഞ് വെളിച്ചെണ്ണ വില; ലിറ്ററിന് 400 രൂപയ്ക്ക് മുകളിൽ, തേങ്ങയുടെ വിലയും കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് വെളിച്ചെണ്ണ വില. ചില്ലറ വിൽപന ലിറ്ററിന് 450 രൂപ വരെ ഉയർന്നു.മൊത്തവിൽപന ലിറ്ററിന് 400 രൂപയോളമെത്തി. ഇതോടെ ഓണവിപണിയിൽ വെളിച്ചെണ്ണ വില തിളച്ചുമറിയുമെന്നുറപ്പായി. ലിറ്ററിന് 500 രൂപ വരെ ഉയരാൻ