മാനന്തവാടി: കണ്ണൂർ സർവ്വകലാശാല അദ്ധ്യാപക വിദ്യാഭ്യാസ കേന്ദ്രം മാനന്തവാടിയിൽ അന്താരാഷ്ട്ര വനിതാദിനം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു.
പരിപാടിയിൽ മാതൃഭൂമി ഷീ പുരസ്കാര ജേതാവും ജൈവ കർഷകയുമായ കുംഭാമയെ ആദരിച്ചു.
വിദ്യാർത്ഥി പ്രതിനിധി അനഘ കെ.വി അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴ്സ് ഡയറക്ടർ ഡോ. എം. പി. അനിൽ ആമുഖ പ്രഭാഷണം നടത്തി.
എടവക ഗ്രാമപഞ്ചായത്ത് മെമ്പർ ഷറഫുനിസ, കായികധ്യാപകൻ രാഹുൽ രവീന്ദ്രൻ, സ്റ്റുഡൻസ് കൗൺസിൽ ചെയർപേഴ്സൺ ക്രിസ്റ്റീന സാബു,
അധ്യാപക വിദ്യാർഥികളായ ആതിരാ ജോസ്, അർഷിന കെ.ടി, നീതു. വി.കെ എന്നിവർ പങ്കെടുത്തു.
പരിപാടിയിൽ മഴവിൽ മനോരമ ഉടൻ പണം വിജയി എൻ. അക്ഷയയെ അനുമോദിച്ചു. തുടർന്ന് വിവിധ പരിപാടികൾ അരങ്ങേറി.

തിളച്ചുമറിഞ്ഞ് വെളിച്ചെണ്ണ വില; ലിറ്ററിന് 400 രൂപയ്ക്ക് മുകളിൽ, തേങ്ങയുടെ വിലയും കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് വെളിച്ചെണ്ണ വില. ചില്ലറ വിൽപന ലിറ്ററിന് 450 രൂപ വരെ ഉയർന്നു.മൊത്തവിൽപന ലിറ്ററിന് 400 രൂപയോളമെത്തി. ഇതോടെ ഓണവിപണിയിൽ വെളിച്ചെണ്ണ വില തിളച്ചുമറിയുമെന്നുറപ്പായി. ലിറ്ററിന് 500 രൂപ വരെ ഉയരാൻ