തിയറ്ററുകളുടെ സമയ നിയന്ത്രണത്തില്‍ ഇളവ്. സെക്കന്‍ഡ് ഷോയ്ക്ക് അനുമതി നല്‍കി. ഇതോടെ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് വ്യാഴാഴ്ച തിയറ്ററിലെത്തും.
സെക്കന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ വലിയ വരുമാന നഷ്ടം ഉണ്ടാകുന്നതിനാല്‍ തിയറ്ററുകള്‍ അടച്ചിടുന്ന സാഹചര്യവും ഉണ്ടായിരുന്നു. മലയാളത്തില്‍ നിന്ന് പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നില്ല. ഇതര ഭാഷാ ചിത്രങ്ങള്‍ മാത്രമായിരുന്നു പ്രദര്‍ശനത്തിനുണ്ടായിരുന്നത്.