ഈ മാസം തുടർച്ചയായ ദിവസങ്ങൾ ബാങ്കുകൾ സ്തംഭിക്കും

ഈ ​മാ​സം നാ​ലു ദി​വ​സം ബാ​ങ്കു​ക​ൾ സ്തം​ഭി​ക്കും. 11ന് ​ശി​വ​രാ​ത്രി അ​വ​ധി​യും 13, 14 തീ​യ​തി​ക​ളി​ൽ ശ​നി, ഞാ​യ​ർ അ​വ​ധി​ക​ളും 15, 16ന്​ ​ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്കും വ​രു​ന്ന​തി​നാ​ലാ​ണി​ത്. പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളു​ടെ സ്വ​കാ​ര്യ​വ​ത്​​ക​ര​ണ​ത്തി​നെ​തി​രെ ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ​യും ഓ​ഫി​സ​ർ​മാ​രു​ടെ​യും സം​ഘ​ട​ന​ക​ളും ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ് സ്വ​കാ​ര്യ​വ​ത്​​ക​ര​ണ​ത്തി​നും എ​ൽ.​ഐ.​സി ഓ​ഹ​രി വി​ൽ​പ​ന​ക്കു​മെ​തി​രെ ഇ​ൻ​ഷു​റ​ൻ​സ് മേ​ഖ​ല​യി​ലെ സം​ഘ​ട​ന​ക​ളു​മാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധ മാ​സ്ക്​ ധ​രി​ച്ച് ജോ​ലി ചെ​യ്യും. 17ന് ​ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ് ജീ​വ​ന​ക്കാ​രും 18ന് ​എ​ൽ.​ഐ.​സി ജീ​വ​ന​ക്കാ​രും പ​ണി​മു​ട​ക്കും. ബാ​ങ്ക് പ​ണി​മു​ട​ക്കി​െൻറ ഭാ​ഗ​മാ​യി 12ന് ​ജി​ല്ല- ടൗ​ൺ ത​ല ധ​ർ​ണ​ക​ളും റാ​ലി​ക​ളും ന​ട​ക്കും.

എ.​ഐ.​ബി.​ഇ.​എ, എ.​ഐ.​ബി.​ഒ.​സി, എ​ൻ.​സി.​ബി.​ഇ, എ.​ഐ.​ബി.​ഒ.​എ, ബി.​ഇ.​എ​ഫ്.​ഐ, ഐ.​എ​ൻ.​ബി.​ഇ.​എ​ഫ്, ഐ.​എ​ൻ.​ബി.​ഒ.​സി, എ​ൻ.​ഒ.​ബി.​ഡ​ബ്ല്യു, എ​ൻ.​ഒ.​ബി.​ഒ സം​ഘ​ട​ന​ക​ള​ട​ങ്ങു​ന്ന ഒ​മ്പ​ത് യൂ​നി​യ​നു​ക​ളു​ടെ ദേ​ശീ​യ ഐ​ക്യ​വേ​ദി​യു​ടെ ആ​ഹ്വാ​ന​മ​നു​സ​രി​ച്ച് പൊ​തു​മേ​ഖ​ല -സ്വ​കാ​ര്യ -വി​ദേ​ശ -ഗ്രാ​മീ​ണ ബാ​ങ്കു​ക​ളി​ലാ​ണ് പ​ണി​മു​ട​ക്ക്. ജ​ന​വി​രു​ദ്ധ പ​രി​ഷ്കാ​ര​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കാ​ത്ത​പ​ക്ഷം കൂ​ടു​ത​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ യു​നൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​നി​യ​ൻ സം​സ്ഥാ​ന ക​ൺ​വീ​ന​ർ സി.​ഡി. ജോ​സ​ൻ അ​റി​യി​ച്ചു.

പൊഴുതന ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിർമ്മാണോദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു.

ജില്ലയിലെ കായിക മേഖല ശക്തിപെടുത്താൻ സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കിയതായി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. സുന്ധഗിരി പുനരധിവാസ മേഖലയിലെ പ്രൈമറി ഹെൽത്ത് സെന്റർ, സബ് സെന്റർ, സാംസ്കാരിക നിലയം എന്നിവയുടെ നിർമ്മാണ

അപകടകരമായി ബസ് ഓടിക്കുന്ന കെഎസ്ആർടിസി ഡ്രൈവറെ പിരിച്ചുവിടണം: ഡിവൈഎഫ്ഐ

തിരുനെല്ലി: യാത്രക്കാരുടെ ജീവൻ പണയംവെച്ച് നിരന്തരം അപകടകരമായി ബസ് ഓടിക്കുന്നുവെന്ന് ആരോപിച്ച് മാനന്തവാടി-കുട്ട റൂട്ടിലെ കെഎസ്ആർടിസി ഡ്രൈവർ സുനിമോനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.മറ്റ് വാഹനങ്ങൾക്ക് നേരെ ബസ് ഓടിച്ച് പ്രകോപനം സൃഷ്ടിക്കുക,

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.

ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നത്തെ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 11,185 രൂപയായി.ഒരു പവന്‍ 89,480 രൂപയും. വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല.ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന

മീനങ്ങാടിയിൽ വീട് കുത്തിത്തുറന്ന് മോഷണം; 12 പവൻ സ്വർണവും പണവും കവർന്നു.

മീനങ്ങാടി: ചണ്ണാളിയിൽ വീട് കുത്തിത്തുറന്ന് 12 പവൻ സ്വർണവും പണവും കവർന്നു. പടാളിയിൽ റിയാസിന്റെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. വിവരമറിഞ്ഞ് മീനങ്ങാടി പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന

അനുമോദന യോഗം നടത്തി

പടിഞ്ഞാറത്തറ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനും , വിജയ ശതമാനം വർദ്ധിപ്പിക്കുന്നതനും മികച്ച സഹകരണവും, പിന്തുണയും നല്കിയ വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം

ഇടവേളക്ക് ശേഷം കേരളത്തിൽ മഴ; ഇന്ന് മുതൽ 3 ദിവസം ഇടിമിന്നലോടെ മഴയെത്തും, നാളെ മുതൽ ശക്തമായ മഴ, യെല്ലോ അല‍ർട്ട്

ഒരിടവേളക്ക് ശേഷം കേരളത്തിൽ അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ പത്താം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ടാം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.