മീനങ്ങാടി കാര്യമ്പാടിയില്‍ ശക്തമായ മഴയിലും കാറ്റിലും, വീടിന് മുകളിലേക്ക് തെങ്ങുകള്‍ വീണ് വീട് ഭാഗികമായി തകര്‍ന്നു.കാര്യമ്പാടി പള്ളിക്കല്‍ വീട്ടില്‍ ഷാജിയുടെ വീടിനുമുകളിലേക്കാണ് ഇന്നലെ വൈകുന്നേരം 5.45 ഓടെ തെങ്ങുകള്‍ പൊട്ടി വീണത്. വീടിന്റെ പുറക് വശത്തെ രണ്ട് തെങ്ങുകളാണ് ഓട് മേഞ്ഞ വീടിന് മുകളില്‍ പതിച്ചത്. വീടിനുള്ളില്‍ ഉണ്ടായി 4 വയസ്സുകാരന്‍ ഉള്‍പ്പടെ രക്ഷപ്പെട്ടത് തലനാരിഴക്കാണ്.

തൊഴിൽ മേള ജൂലൈ 17
അസാപ് മാനന്തവാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 17 ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വിവിധ മേഖലയിലുള്ള തൊഴിലവസരങ്ങൾ മേളയുടെ ഭാഗമായി ലഭിക്കും.