സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ വര്‍ധിപ്പിക്കുന്നത് 2023 വരെ മരവിപ്പിച്ച് ദുബൈ

ദുബൈ: ദുബൈയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധന മരവിപ്പിച്ച നടപടി 2023 വരെ നീട്ടി പുതിയ പ്രഖ്യാപനം. 2023 വരെ സര്‍ക്കാര്‍ ഫീസുകളൊന്നും വര്‍ധിപ്പിക്കില്ലെന്നും പുതിയ ഫീസുകള്‍ ഏര്‍പ്പെടുത്തില്ലെന്നും അധികൃതര്‍ അറിയിച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരം ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇതുസംബന്ധിച്ച ഉത്തരവ് ചൊവ്വാഴ്ച പുറത്തിറക്കിയത്. മൂന്നു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഫീസുകളുടെ വര്‍ധന നിര്‍ത്തിവെച്ച് 2018ല്‍ ഉത്തരവിറങ്ങിയിരുന്നു. ഇതാണ് ഇപ്പോള്‍ 2023 വരെ നീട്ടി നല്‍കിയത്.

കൊവിഡ് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികള്‍ക്കും സംരംഭകര്‍ക്കും ആശ്വാസകരമായ തീരുമാനമാണിത്. കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത 2020 മാര്‍ച്ച് മുതല്‍ ദുബൈ സര്‍ക്കാര്‍ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അഞ്ച് സാമ്പത്തിക പാക്കേജുകളാണ് ഈ കാലയളവില്‍ പ്രഖ്യാപിച്ചത്. ഇതിനായി 700 കോടി ദിര്‍ഹം മാറ്റിവെച്ചിരുന്നു.

ഫിസിക്കൽ സയൻസ് അധ്യാപക നിയമനം

പനമരം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്‍.ടി ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിലേക്ക് ദിവസവേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി നവംബർ 10 രാവിലെ 10.30ന് സ്കൂളിൽ എത്തിച്ചേരണം. Facebook Twitter

കൂടിക്കാഴ്ച

ജി യു പി എസ് പുളിയാർമലയിൽ ഒഴിവുള്ള എൽ പി എസ് ടി തസ്തികയിലേക്ക് കൂടിക്കാഴ്ച 10-11-2025 തിങ്കൾ ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കൂളിൽ നടത്തുന്നു ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി എത്തിച്ചേരണ്ടതാണ്. ഫോൺ :8075356726,

കൃഷിഭവനുകളിൽ ഇന്റേൺ നിയമനം

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൃഷിഭവനുകളിൽ ഇന്റേൺ നിയമനം നടത്തുന്നു. 18നും 41നുമിടയിൽ പ്രായമുള്ള വി.എച്ച്.എസ്.ഇ കാർഷിക വിഷയ സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍‌ക്കും കാർഷിക വിഷയയങ്ങളിലും ഓർഗാനിക് ഫാമിങിലും ഡിപ്ലോമയുള്ളവര്‍‌ക്കും അപേക്ഷ നൽകാം. www.keralaagriculture.gov.in

അഭിമുഖം

വാരാമ്പറ്റ ഗവ.ഹൈസ്ക്കൂളിൽ ഒഴിവുള്ള എച്ച്.എസ്.എ- സോഷ്യൽ സയൻസ് തസ്തികയിലേക്കുള്ള താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം 10/11/2025 ന് തിങ്കളാഴ്ച്ച സ്ക്കൂൾ ഓഫിസിൽ വെച്ച് നടത്തപ്പെടുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ തിങ്കളാഴ്ച്ച 11.00 AM മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി

വിവാഹത്തട്ടിപ്പ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതി മാനന്തവാടിയിൽ പിടിയിൽ

മാനന്തവാടി: വിവാഹത്തട്ടിപ്പും സ്ത്രീപീഡനവും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ തൃശൂർ സ്വദേശി മാനന്തവാടി പോലീസിന്റെ പിടിയിലായി. അഞ്ചൂർക്കുന്ന് രായൻ മരക്കാർ വീട്ടിൽ റഷീദാണ് അറസ്റ്റിലായത്. മാനന്തവാടി പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ സ്ത്രീപീഡനത്തിനും അടിപിടിക്കും കേസുകളുണ്ട്.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാൾ പിടിയിൽ

പടിഞ്ഞാറത്തറ : വൈത്തിരി പൊഴുതന അറയന്മൂല പുതിയവീട്ടിൽ വി പി നിഖിലി(27) നെയാണ് പടിഞ്ഞാറത്തറ പോലീസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈൽ എന്ന സ്ഥലത്ത് വെച്ചാണ് കൈവശമുണ്ടായിരുന്ന സഞ്ചിയിൽ സൂക്ഷിച്ച 11 ലിറ്റർ വിദേശ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.