വിവാഹേതര ബന്ധമുണ്ടെന്ന് സംശയം; മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയുടെ കയ്യും കാലും വെട്ടിമാറ്റി

വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയുടെ വലത് കയ്യും കാലും വെട്ടിമാറ്റി. ഭോപ്പാലിലെ നിഷത്പുത്ര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ചയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

ഹോഷങ്കാബാദ് സ്വദേശിയായ പ്രീതം സിംഗ് സിസോദിയ(32)യാണ് ഭാര്യ സംഗീതയുടെ കയ്യും കാലും വെട്ടിമാറ്റിയത്. പരാസ് കോളനിയിലെ വീട്ടില്‍ മകനൊപ്പമാണ് പ്രീതം താമസിക്കുന്നത്. ഇന്‍ഡോറിലെ ഒരു ഫാക്ടറിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയാണ് സംഗീത. അവധി ദിവസങ്ങളിലാണ് ഇവര്‍ വീട്ടിലെത്തുക. ചൊവ്വാഴ്ച രാത്രി 11.30 ഓടെ മദ്യപിച്ച് വീട്ടിലെത്തിയ പ്രീതം കോടാലി ഉപയോഗിച്ച് ഭാര്യയുടെ വലത് കയ്യും വലത് കാലും വെട്ടിമാറ്റുകയായിരുന്നുവെന്ന് നിഷത്പുത്ര എസ്.എച്ച്.ഒ മഹീന്ദര്‍ സിംഗ് ചൌഹാന്‍ പറഞ്ഞു.

നിലവിളി കേട്ട് വീട്ടിലെത്തിയ അയല്‍ക്കാര്‍ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന സംഗീതയെയാണ്. ഇതിനിടയില്‍ സംഗീതയുടെ തലയും വെട്ടുമെന്ന് പ്രീതം ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. എന്നാൽ, കൃത്യസമയത്ത് പൊലീസ് സ്ഥലത്തെത്തി സിസോദിയയെ പിടികൂടുകയായിരുന്നു. സംഗീതയെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമാണ്. ഈ നിലയില്‍ സംഗീതയുടെ അറ്റുപോയ കയ്യും കാലും വച്ചുപിടിപ്പിക്കാന്‍ സാധിക്കുമോ എന്നറിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സിസോദിയക്കെതിരെ പൊലീസ് കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ഇവരുടെ മകനെ സംഗീതയുടെ ബന്ധുക്കള്‍ക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചു.

മഴക്കാലമല്ലേ… രോഗസാധ്യത കൂടുതലാണ്; പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കൂ…

മഴക്കാലം രോഗങ്ങളുടെ കാലം കൂടിയാണല്ലോ. പനി, ജലദോഷം തുടങ്ങിയ നിരവധി അസുഖങ്ങൾ പൊതുവേ ഇക്കാലത്ത് നമുക്കിടയില്‍ കാണപ്പെടാറുണ്ട്. മുതിർന്നവരെ അപേക്ഷിച്ച് രോഗപ്രതിരോധശേഷി കുറവുള്ള കുട്ടികള്‍ക്കാണ് ഈ രോഗങ്ങളില്‍ നിന്ന് സംരക്ഷണം ഏറെ ആവശ്യം. ഇത്തരം

‘സമൂസയും ജിലേബിയും ആരോഗ്യത്തിന് ഹാനികരം’; മുന്നറിയിപ്പ് നൽകണമെന്ന് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് നിർദ്ദേശം

ന്യൂഡല്‍ഹി: സമൂസയും ജിലേബിയും ആരോഗ്യത്തിന് ഹാനികരമെന്ന നിര്‍ദ്ദേശം നല്‍കണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. സിഗരറ്റ് കവറിന് സമാനമായ മുന്നറിയിപ്പ് നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എവിടെ നിന്ന് വാങ്ങിയതാണെന്നുള്ള വിവരമെങ്കിലും ഇവ വിൽക്കുന്ന

ഭാര്യയുടെ അറിവില്ലാതെ ഭര്‍ത്താവ് ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമല്ല; സുപ്രീം കോടതി

ഡൽഹി : ഭാര്യയുടെ അറിവില്ലാതെ ഭര്‍ത്താവ് ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമല്ലെന്ന് സുപ്രീം കോടതി. പങ്കാളികള്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണം വിവാഹമോചന കേസിലെ തെളിവായി സ്വീകരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബിവി

സ്കൂൾ സമയമാറ്റം 8, 9,10 ക്ലാസ്സുകള്‍ക്ക്

സ്കൂള്‍ സമയമാറ്റത്തിലെ ആശങ്കകള്‍ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. വിദ്യാഭ്യാസ കലണ്ടർ 2025-26 പ്രകാരം നിലവിലെ സമയ മാറ്റം 8,9,10 ക്ലാസുകളിലെ വിദ്യാർഥികളെ മാത്രമാണ് ബാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 38 വെള്ളിയാഴ്ചകളെ ഇതില്‍ നിന്നും

രോഗിയുമായി സഞ്ചരിച്ച ആംബുലന്‍സിന്‍റെ വഴി മുടക്കി; 5000രൂപ പിഴ ചുമത്തി കണ്ണൂര്‍ ട്രാഫിക് പൊലീസ്

കണ്ണൂര്‍: കണ്ണൂരില്‍ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി സഞ്ചരിച്ച ആംബുലന്‍സിന്‍റെ വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി കണ്ണൂര്‍ ട്രാഫിക് പൊലീസ്. താഴെ ചൊവ്വ സ്വദേശി കൗശിക്കിനെതിരെയാണ് പിഴ ചുമത്തിയത്. ഇന്നലെ വൈകിട്ട്

സുഹൃത്ത് കൊടുത്തുവിട്ട മരുന്ന് മലയാളിയെ ജയിലിലായി; സംശയം തോന്നി കസ്റ്റംസ് പിടികൂടി, നാലര മാസത്തിന് ശേഷം മോചനം

റിയാദ്: നിരോധിത മരുന്നുമായി ഉംറക്കെത്തി സൗദിയിൽ പിടിയിലായ മലയാളി ജയിൽ മോചിതനായി. കുടുംബ സമേതം ഉംറക്കെത്തിയ മലപ്പുറം അരീക്കോട് വെള്ളേരി സ്വദേശിയായ മുസ്തഫക്കാണ്‌ നിയമക്കുരുക്കിലകപ്പെട്ട് നാലര മാസം ജയിലിൽ കഴിയേണ്ടി വന്നത്. അയൽവാസിയായ സുഹൃത്ത്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.