കാവുമന്ദം: കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് 40 അടിയോളമുള്ള താഴ്ചയിലേക്ക് മറിഞ്ഞു. ഇന്ന് ഉച്ചയോടെ കാവുമന്ദം ടൗണിന് സമീപം വെച്ചാണ് അപകടം. ബാണാസുര സാഗര്‍ സന്ദര്‍ശിച്ച ശേഷം മടങ്ങവെയാണ് അച്ഛനും,അമ്മയും,മക്കളുമുള്‍പ്പെടെയുള്ള കുടുംബം അപകടത്തില്‍പ്പെടുന്നത്. ആരുടേയും പരിക്കുകള്‍ ഗുരുതരമല്ല. പരിക്കേറ്റ നാല് പേരെയും കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നെടുമ്പാശ്ശേരി ലഹരി കടത്ത്: ബ്രസീലിയൻ ദമ്പതികളുടെ വയറിളക്കിയപ്പോൾ കിട്ടിയത് 163 കൊക്കെയ്ൻ ഗുളികകൾ; മതിപ്പ് വില 16 കോടി
നെടുമ്ബാശേരി കൊക്കയ്ൻ കടത്തില്‍ ബ്രസീലിയൻ ദമ്ബതികളുടെ വയറ്റില്‍ നിന്നും കണ്ടെത്തിയത് 1.67 കിലോ കൊക്കയ്ൻ. ഇവർ വിഴുങ്ങിയ 163 കൊക്കയിൻ ഗുളികകളാണ് പ്രതികളെ ആശുപത്രിയിലെത്തിച്ച് പുറത്തെടുത്തത്. ഇതിന് വിപണിയില്‍ 16 കോടി രൂപ വില