മാനന്തവാടി:മാനന്തവാടി ടൗണിലും പരിസര പ്രദേശങ്ങളിലും യുവാക്കള്‍ അടക്കമുള്ളവര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയിരുന്ന കര്‍ണാടക കുട്ടം സ്വദേശി എക്‌സൈസിന്റെ പിടിയില്‍.കുട്ടം സിങ്കോണ വീട്ടില്‍ മുരുകന്‍.സി (57) എന്നയാളെയാണ് മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍ ടിയും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശത്തു നിന്നും 500ഗ്രാം കഞ്ചാവ് കണ്ടെത്തി. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.പി ലത്തീഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സനൂപ്.കെ.എസ്, ഷിന്റോ സെബാസ്റ്റ്യന്‍, ഹാഷിം.കെ,എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

ഫാക്ടറി മാനേജര്‍ നിയമനം
മാന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോപ്പറേറ്റീവ് ലിമിറ്റഡിനു കീഴിലുള്ള പ്രിയദര്‍ശിനി ടീ ഫാക്ടറിയില്‍ ഫാക്ടറി മാനേജര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇന്റർമീഡിയേറ്റിൽ കുറയാത്ത വിദ്യാഭ്യാസ യോഗ്യത, ടീ ഫാക്ടറി രംഗത്ത് 25 വർഷത്തെ പ്രവർത്തി