മാനന്തവാടി: മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ജനങ്ങള്‍ക്ക് അമിതഭാരം വരുത്തിവെച്ചുകൊണ്ട് മാനന്തവാടി പഞ്ചായത്ത് നഗരസഭ ആയതുമുതലുള്ള വര്‍ദ്ധിപ്പിച്ച കെട്ടിട നികുതി അടയ്ക്കണമെന്ന നഗരസഭയുടെ ഉത്തരവ് പിൻവലിക്കണമെന്ന് കോൺഗ്രസ്സ് സേവാദൾ മാനന്തവാടി ബ്ലോക്ക് കമ്മറ്റി ആവിശ്യപ്പെട്ടു.
2015-16 വര്‍ഷമാണ് മാനന്തവാടി പഞ്ചായത്ത് നഗരസഭയായി മാറിയത്. വാങ്ങേണ്ടിയിരുന്ന നികുതി ഓരോ വര്‍ഷവും വാങ്ങാതെ ഇപ്പോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലേ പുതുക്കിയ നികുതി അടയ്ക്കണമെന്ന ആവശ്യം കോവിഡ് മൂലം പ്രതിസന്ധിയിലായ സാധാരണക്കാര്‍ക്ക് ദുരിതമാവുകയാണെന്നും കഴിഞ്ഞ 5 വര്‍ഷത്തെ വര്‍ദ്ധിപ്പിച്ച കെട്ടിട നികുതി ഇളവുചെയ്ത് മാനന്തവാടി നഗരസഭയുടെ പരിധിയില്‍ വരുന്ന എല്ലാ കെട്ടിട ഉടമകള്‍ക്കും ഇളവ് അനുവദിക്കണമെന്നും അല്ലെങ്കിൽ ഗഡുകളായി അടക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നും യോഗം ആവിശ്യപ്പെട്ടു: കോൺഗ്രസ്സ് മാനന്തവാടി ബ്ലോക്ക് പ്രസിഡണ്ട് എം.കെ.ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് അനിൽ എസ്സ് നായർ യോഗം ഉദ്ഘാടനം ചെയ്തു.. പി. എം ബോബി പുളിക്കൽ, എ.അബ്ദുൾ സലാം.കെ.സുരേഷ് ബാബു.എം.ജി പ്രകാശൻ ‘ ഡെയ്സി ബാബു’ എം.പുഷ്പവല്ലി.വത്സമ്മ അൻസിൽ ,തുടങ്ങിയവർ സംസാരിച്ചു.