കാവുംമന്ദം: നവീകരണം നടന്നു വരുന്ന കല്‍പ്പറ്റ വാരാമ്പറ്റ റോഡില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ഓവുചാലുകള്‍ ഇല്ലാത്തതും വെള്ളം ഒഴിഞ്ഞു പോകാന്‍ സൗകര്യമില്ലാത്തതും പ്രദേശവാസികള്‍ക്ക് ദുരിതമാവുന്നു. നിരവധി വീടുകളിലേക്ക് ചളിയും വെള്ളവും കുത്തിയൊലിച്ച് വന്നതിനെ തുടര്‍ന്ന് എച്ച്എസ് ചെന്നലോട് കയറ്റത്തില്‍ താമസിക്കുന്നവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.ജി ഷിബു, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി, പടിഞ്ഞാറത്തറ സബ് ഇന്‍സ്പെക്ടര്‍ അബൂബക്കര്‍ എന്നിവര്‍ സ്ഥലത്തെത്തി പൊതുമരാമത്ത് അധികൃതരുമായി ഫോണിലൂടെ സംസാരിച്ച് പ്രശ്നം പരിഹരിക്കാന്‍ വേണ്ടത് ചെയ്യാമെന്ന ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിച്ചു.

ഫാക്ടറി മാനേജര്‍ നിയമനം
മാന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോപ്പറേറ്റീവ് ലിമിറ്റഡിനു കീഴിലുള്ള പ്രിയദര്‍ശിനി ടീ ഫാക്ടറിയില്‍ ഫാക്ടറി മാനേജര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇന്റർമീഡിയേറ്റിൽ കുറയാത്ത വിദ്യാഭ്യാസ യോഗ്യത, ടീ ഫാക്ടറി രംഗത്ത് 25 വർഷത്തെ പ്രവർത്തി