കാവുമന്ദം: കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് 40 അടിയോളമുള്ള താഴ്ചയിലേക്ക് മറിഞ്ഞു. ഇന്ന് ഉച്ചയോടെ കാവുമന്ദം ടൗണിന് സമീപം വെച്ചാണ് അപകടം. ബാണാസുര സാഗര്‍ സന്ദര്‍ശിച്ച ശേഷം മടങ്ങവെയാണ് അച്ഛനും,അമ്മയും,മക്കളുമുള്‍പ്പെടെയുള്ള കുടുംബം അപകടത്തില്‍പ്പെടുന്നത്. ആരുടേയും പരിക്കുകള്‍ ഗുരുതരമല്ല. പരിക്കേറ്റ നാല് പേരെയും കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





