സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 560 രൂപ കുറഞ്ഞു. ഇതോടെ ഗ്രാമിന് 4,860യും പവന് 38,880 രൂപയുമായി. രാജ്യത്ത് സാമ്പത്തിക മാന്ദ്യം മൂലം കഴിഞ്ഞ വര്‍ഷം നേരിട്ട ഇറക്കുമതി കുറവ് ഈ വര്‍ഷവും തുടരുകയാണ്. ജൂലൈ മാസത്തില്‍ സ്വര്‍ണ ഇറക്കുമതിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. സ്വര്‍ണ ഇറക്കുമതിയില്‍ കുറവ് തുടരുമ്പാഴും സ്വര്‍ണത്തിലെ ഇ ടി എഫ് നിക്ഷേപത്തില്‍ (ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) വന്‍കുതിപ്പാണ് ഇന്ത്യയില്‍ നടന്നിരിക്കുന്നത്. ജൂണ്‍ മാസത്തേക്കാള്‍ 86 ശതമാനം നിക്ഷേപമാണ് ജൂലൈയില്‍ സ്വര്‍ണത്തിലെ ഇ ടി എഫില്‍ വര്‍ധിച്ചത്.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്
മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്