ബത്തേരി : സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ പതിമൂന്നു സ്‌കൂളുകളിലായി വിവിധ മത്സര പരീക്ഷകളിൽ മികച്ച വിജയം നേടിയ 161 പ്രതിഭകളെ നഗരസഭ ഓൺലൈൻ ആയി ആദരിക്കുന്നു. നഗരസഭാ പരിധിയിലുള്ള സ്‌കൂളുകളിൽ നിന്ന് എൽ എസ് എസ് നേടിയ 41 വിദ്യാർത്ഥികൾ, യൂ എസ് എസ് നേടിയ 8 വിദ്യാർത്ഥികൾ,എൻഎം എംഎസ് നേടിയ 7 വിദ്യാർത്ഥികൾ, എസ്എസ്എൽസി മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 76 വിദ്യാർത്ഥികൾ, ടെക്‌നിക്കൽ എസ് എസ് എൽ സി മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 2 വിദ്യാർത്ഥികൾ, ഹയർ സെക്കന്ററി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 25 വിദ്യാർത്ഥികൾ, വിഎച് എസ്സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 2 വിദ്യാർത്ഥികൾ എന്നിവർ ആണ് ആദരിക്ക പെടുന്നത്. ചടങ്ങിൽ സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ ഹസ്സൻ ഉസൈദിനെയും നഗരസഭാ ആദരിക്കും. നഗരസഭ ചെയർമാൻ ടി എൽ സാബു പരിപാടി ഉത്ഘാടനം ചെയ്യും.

മീനങ്ങാടിയിൽ വാഹനാപകടം:ഒരാൾക്ക് പരിക്ക്
മീനങ്ങാടിയിൽ വാഹനാപകടത്തിൽ മാക്സ് ക്യാബ് ഗുഡ്‌സ് ഡ്രൈവർ ചുള്ളിയോട് സ്വദേശി മിദ്ലാജിന് പരിക്കേറ്റു . നിയന്ത്രണം വിട്ട മാക്‌സ് ക്യാബ് ഗുഡ്സ് നിർത്തിയിട്ട കാറിലും മറ്റൊരു ഗുഡ്‌സിലും ഇടിച്ചാണ് അപകടം. ക്യാബിനിടയിൽ കാൽ കുടുങ്ങിയ






