ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപത ആറാട്ടുപാറ ഇടവകയിൽ പുതിയ ശാഖയുടെ ഉദ്ഘാടനം രൂപത ഡയറക്ടർ ഷിജു ഐക്കരക്കാനയിൽ നിർവ്വഹിച്ചു. ഇടവക വികാരി ഫാ.ബിനോയി കാശാംകുറ്റിയിൽ സ്വാഗതം പറഞ്ഞ മീറ്റിംഗിൽ രൂപത പ്രസിഡന്റ് രഞ്ചിത്ത് മുതുപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി രൂപതയിലെ ചെറുപുഷ്പ മിഷൻലീഗിന്റെ 158 മത് ശാഖയാണ് ആറാട്ടുപാറ. ശാഖ പ്രസിഡണ്ട് ഷാജി,രൂപത സെക്രട്ടറി സജീഷ് എടത്തട്ടേൽ, രൂപത ഓർഗനൈസർ തങ്കച്ചൻ മാപ്പിളകുന്നേൽ,രൂപത എക്സിക്യൂട്ടീവ് അംഗം ഫ്രാങ്ക്ളിൻ തോട്ടുംങ്കര,ആൽബിൻ എന്നിവർ നേതൃത്വം നൽകി.

വനം-വന്യജീവി നിയമത്തിൽ കാലോചിത ഭേദഗതി അനിവാര്യം
കൽപ്പറ്റ: മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന വിധം 1972 ലെ വനം – വന്യജീവി നിയമത്തിൽ കാലോചിതമായ ഭേദഗതി വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാവണമെന്ന് ജില്ലയിലെ വന്യമൃഗശല്യം സംബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ