അവിവാഹിതരായ കപ്പിളാണോ; സോറി ഇന്ത്യയിൽ റൂമില്ല.

സോറി ഇന്ത്യ അത്ര കപ്പിള്‍ ഫ്രണ്ട്‌ലി അല്ല. അവിവാഹിതരായ കപ്പിള്‍സിന് ഇന്ത്യയില്‍ ഹോട്ടല്‍ മുറി കിട്ടില്ലേ.. കിട്ടാന്‍ പ്രയാസമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിങ്ങള്‍ പങ്കാളിയുമായി ഒന്നിച്ച് ഒരു യാത്രയ്ക്ക് ഒരുങ്ങി. പോകാനുള്ള പെട്ടി വരെ തയ്യാര്‍ ഇനി ഹോട്ടല്‍ മുറി ബുക്ക് ചെയ്യണം. പക്ഷെ ഹോട്ടല്‍ റൂള്‍സില്‍ അവിവാഹിതരായ കപ്പിള്‍സിന് പ്രവേശനമില്ല. ഇനി എന്ത് ചെയ്യും. പെട്ടി തിരികെ വച്ചിട്ട് മിണ്ടാതിരിക്കണം. ഇത് കപ്പിള്‍സിന്റെ കാര്യം. ഇനി സിംഗിള്‍ ആയിട്ട് പോയാലും സ്ഥിതി ഇങ്ങനൊക്കെ തന്നെ. കേരളത്തില്‍ വലിയ പ്രശ്‌നങ്ങളില്ലാത്തതിനാല്‍ ഈ കാര്യങ്ങള്‍ വിശ്വസിക്കാന്‍ നമുക്ക് അല്‍പം ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ കേരളത്തിന് പുറത്ത് ഒരു സംസ്ഥാനത്ത് വിവാഹിതരല്ലാത്ത കപ്പിള്‍സിനോ, ഒറ്റയ്ക്ക് താമസിക്കാന്‍ പോകുന്നവര്‍ക്കോ മുറി കിട്ടാന്‍ പാടാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കാലം 1995ല്‍ നിന്ന് മാറി 2025ല്‍ എത്തി. ലോകം ലിവ് ഇന്‍ റിലേഷന്റെയും, സിംഗിള്‍ ലൈഫിന്റെയും മേന്‍മകള്‍ വ്യക്തമാക്കുകയും, ജീവിതം ആ തരത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തുകയും ചെയ്യുമ്പോളാണ് ഇന്ത്യയില്‍ ഇന്നും പ്രാകൃത കാലത്തെ ഈ ചിന്താഗതിയുമായി ആളുകള്‍ ജീവിക്കുന്നത്. കേരളത്തിന്റെ സമൂഹം ഒരു പരിധി വരെ ഇത്തരം ചിന്താഗതികളെ പിന്തുണച്ച് ആ തരത്തില്‍ ജീവിതം ആരംഭിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവിടെ കപ്പിൾസിന് പുറത്ത് പോയി റൂം ബുക്ക് ചെയ്യാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണമത്രേ…

ഇന്ത്യയുടെ സംസ്‌കാരത്തിനും, ചിന്താഗതിക്കും ചേര്‍ന്നതല്ല ലിവ്ഇന്‍ റിലേഷന്‍ പോലുള്ള ബന്ധങ്ങള്‍ എന്നാണ് പല ഹോട്ടല്‍ ഉടമകളുടെയും ന്യായീകരണം. വിവാഹം കഴിച്ച് ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ടൂര്‍ പോകുന്നത് മാത്രമാണ് ആ കാഴ്ച്ചപ്പാടില്‍ ഏറ്റവും ‘മാന്യമായ’ രീതി. ഒറ്റയ്ക്ക് പോകുന്നതും, പാട്ണറുമായി പോകുന്നതുമൊന്നും അംഗീകരിക്കാനാവില്ല എന്നാണ് ഈ പക്ഷക്കാരുടെ നിലപാട്.
ഹോട്ടലുകളിലെ ചില നിയമങ്ങള്‍ ഇങ്ങനെയാണ്;
അവിവാഹിതര്‍ക്ക് മുറിയില്ല
വിവാഹം കഴിക്കാത്തവര്‍ക്കും, കൂട്ടമായി വരുന്ന സ്ത്രീ പുരുഷന്മാര്‍ക്കും മുറിയില്ല (സ്ത്രീകള്‍ക്ക് ചിലപ്പോള്‍ കിട്ടിയാലായി).
നിങ്ങളെ കാണുമ്പോള്‍ അവര്‍ക്ക് ‘ഇവന്‍ അത്ര ശെരിയല്ലല്ലോ’ എന്ന് തോന്നിയാലും മുറി ലഭിക്കില്ല.
ഇനി ഐഡി പ്രൂഫായി ആധാര്‍ കാര്‍ഡ് നല്‍കിയാലും ചിലര്‍ക്ക് നിങ്ങളുടെ റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെ കാണേണ്ടി വരും.

നിയമപരമായ ഇതിന് അടിത്തറയില്ലയില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. അവിവാഹിതര്‍ ഒരുമിച്ച് ഒരു മുറിയില്‍ താമസിക്കരുത് എന്നൊരു നിയമം ഇതുവരെ ഇന്ത്യയില്‍ ഇല്ല. എന്നാല്‍ അത്തരം അലിഖിത നിയമങ്ങളുണ്ടാക്കി രാജ്യത്തെ പ്രാകൃത കാലത്തേക്ക് കൊണ്ടുപോവുകയാണ്.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.

സൗജന്യ ഹൃദയ ശസ്ത്രക്രിയ ക്യാമ്പ് സെപ്റ്റംബർ 14 ന് അമൃത ആശുപത്രിയിൽ

മാതാ അമൃതാനന്ദമയി ദേവിയുടെ 72 – ആം ജന്മദിനാഘോഷത്തിന്റെയും , കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൻറെ 25 – ആം വാർഷികാഘോഷങ്ങളുടെയും ഭാഗമായി പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

തയ്യല്‍ പരിശീലനം

പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ തയ്യല്‍ പരിശീലനം നല്‍കുന്നു. നാളെ (സെപ്റ്റംബര്‍ 10) ആരംഭിക്കുന്ന പരിശീലനത്തിന് 18നും 50 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്കാണ് അവസരം. ഫോണ്‍-

ക്രഷ് വര്‍ക്കര്‍- ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരിയിലെ കണിയാംകുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. മീനങ്ങാടി ഗ്രാമപഞ്ചായത്തിലും വാര്‍ഡ് പരിധിയിലുമുള്ള 18-35 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് സെപ്റ്റംബര്‍ 20 ന് വൈകിട്ട് അഞ്ച്

വിജ്ഞാന കേരളം: തൊഴില്‍ മേള 15 ന്

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വൈത്തിരി പഞ്ചായത്ത് പരിധിയിലെ തൊഴിലന്വേഷകര്‍ക്കായി സെപ്റ്റംബര്‍ 15 ന് പഞ്ചായത്തില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. വിജ്ഞാന കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തൊഴില്‍ ദാതാക്കളുടെ

താലൂക്ക് വികസന സമിതി യോഗം

മാനന്തവാടി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ 11 ന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.