കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എ മലയാളത്തിൽ ഒന്നാം റാങ്ക് നേടി സിസ്റ്റർ അലീന ജോസഫ് എഫ് സി സി. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിന്റെ, മാനന്തവാടി പ്രൊവിൻസിൽ അംഗമായ സിസ്റ്റർ അലീന ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ നിന്നാണ് ബിഎ മലയാളം പാസായത്. മാനന്തവാടി രൂപതയിലെ താളിപ്പാടം ഇടവക നടുപ്പറമ്പിൽ ജോസഫ്-ജൂലി ദമ്പതികളുടെ മകളാണ്.
സിസ്റ്റർ റ്റിന മരിയ എഫ് സി സി, ഡോണ, ജിയോൺ എന്നിവർ സഹോദരങ്ങളാണ്.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







