കൊട്ടിയൂർ പാൽചുരം ബോയ്‌സ് ടൗൺ റോഡിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നതായി കണ്ണൂർ ജില്ലാ കളക്ടർ അറിയിച്ചു.ഇതുവഴി പോകേണ്ട വാഹനങ്ങൾ പേരിയ നിടുംപൊയിൽ ചുരം വഴി പോകേണ്ടതാണ്.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.