നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലേക്ക് മദ്യം, മയക്ക്മരുന്ന് , മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിക്കൊണ്ടുവരാന്‍ സാധ്യതയുള്ള അതിര്‍ത്തിപ്രദേശമായ ബാവലിയിലും, ബൈരക്കുപ്പ ഭാഗങ്ങളിലും കബനിയുടെ തീരപ്രദേശങ്ങളിലും, കേരളകര്‍ണാടക അതിര്‍ത്തി വനമേഖലകളിലും കേരള എക്‌സൈസ് വകുപ്പും വയനാട് ഡിവിഷനും, കര്‍ണാടക എക്‌സൈസ് വകുപ്പും സംയുക്തമായി റെയ്ഡ് നടത്തി. വനമേഖലയിലെ ഊടുവഴികള്‍, ആള്‍ത്താമസമില്ലാത്ത ക്വാറി കെട്ടിടം, മറ്റ് അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലും റെയ്ഡ് നടത്തി. റെയ്ഡിന് വയനാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ സാജന്‍ സെബാസ്റ്റ്യന്‍, മൈസൂര്‍ മേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ വി മദേഷ് എന്നിവര്‍ നേതൃത്വം നല്‍കി.
മൈസൂര്‍ മേഖല ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ മഹാദേവി ഭായ്, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് എക്‌സൈസ് (എച്ച് ഡി കോട്ട) മോഹന്‍, വിക്രം, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഗീത ലോകേഷ്, എക്‌സൈസ് സബ് ഇന്‍സ്‌പെക്ടര്‍ പ്രിയങ്ക കര്‍ണാടക എക്‌സൈസ് വകുപ്പില്‍ നിന്നും റെയ്ഡില്‍ പങ്കെടുത്തു. കേരള എക്‌സൈസ് വകുപ്പില്‍ നിന്നും മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.അനില്‍കുമാര്‍, മാനന്തവാടി റേഞ്ച് ഇന്‍സ്‌പെക്ടര്‍. പി .ജി .രാധാകൃഷ്ണന്‍ ണന്‍, പ്രിവന്റിവ് ഓഫീസര്‍ കെ .പി .ലത്തീഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സര്‍വശ്രീ പ്രജീഷ് .എ.സി , വി .കെ .സുരേഷ് ,വിജേഷ് കുമാര്‍, വിപിന്‍ എന്നിവര്‍ പങ്കെടുത്തു.