കൽപ്പറ്റ: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം സംസ്ഥാനതല അവാർഡുകൾ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി. സംസ്ഥാനത്തെ ഏറ്റവും മികച്ച വൊളണ്ടിയർക്കുള്ള അവാർഡ് മീനങ്ങാടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ ശ്രീറാം എസ് പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു ഐഎഎസിൽ നിന്നും ഏറ്റുവാങ്ങി.ചടങ്ങിൽ ഉത്തരമേഖലയിലെ മികച്ച വൊളണ്ടിയർക്കുള്ള അവാർഡ് എസ്കെഎംജെ ഹയർസെക്കൻഡറി സ്കൂളിലെ അഞ്ജന എം.ബിയും,ജില്ലയിലെ മികച്ച യൂണിറ്റിനും പ്രോഗ്രാം ഓഫീസർക്കുമുള്ള അവാർഡ് പൂതാടി എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിലെ സുദർശനൻ കെഡിയും ഏറ്റുവാങ്ങി.

ഓണക്കാലത്ത് മത്സ്യ സമൃദ്ധി, നല്ലോണം മീനോണം വിളവെടുപ്പുത്സവം നടത്തി.
കാവുംമന്ദം: ഓണക്കാലത്ത് ജനങ്ങൾക്ക് പോഷക സമൃദ്ധമായതും ശുദ്ധവുമായ മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് തരിയോട് ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ കുനിയമ്മൽ തറവാട്ട് കുളത്തിൽ നല്ലോണം മീനോണം മത്സ്യ വിളവെടുപ്പുത്സവം സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത്