കൂളിവയല്‍: കൂളിവയല്‍ പാലുകുന്ന് ഒന്നാം മൈല്‍ സ്വദേശിയും കൂളിവയലിലെ എവലിന്‍സ് റെഡിമെയ്ഡ് ഷോപ്പ് ഉടമയുമായ ജോസഫ് മാത്യു (തങ്കച്ചന്‍ 59) വാണ് ഷോക്കേറ്റ് മരിച്ചത്. കടയിലെ ബോര്‍ഡിന് അലങ്കാര ദീപം ഒരുക്കുന്നതിനിടെ 11 കെ.വി ലൈനില്‍ നിന്നാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചു.ഭാര്യ: ഫിലോമിന. മക്കള്‍: ജിജോ, ജില്‍സ. മരുമക്കള്‍: ദര്‍ശന, അഭിലാഷ്.സംസ്‌ക്കാരം കാരക്കാമല സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ