സുൽത്താൻ ബത്തേരി എൻഡിഎ സ്ഥാനാർഥി സി.കെ ജാനുവിന്റെ കഴിഞ്ഞദിവസത്തെ പര്യടനം മീനങ്ങാടി പുറക്കാടിയിൽ നടന്ന പൊതുയോഗത്തോടെ ആരംഭിച്ചു. പൊതുയോഗം ബി ഡി ജെ എസ് മണ്ഡലം പ്രസിഡന്റ് ജൈജുലാൽ ഉദ്ഘാടനം ചെയ്തു. വേണുഗോപാൽ വാര്യർ അധ്യക്ഷത വഹിച്ചു.ഇന്നത്തെ പര്യടനകളിൽ സ്ഥാനാർത്ഥിയോടപ്പം ബിജെപി നേതാക്കളായ വി മോഹനൻ, ലളിത വത്സൻ, കനകമണി, ഷീല ശിവൻ, ദീനദയാൽ എന്നിവർ പങ്കെടുത്തു. തുടർന്ന് മീനങ്ങാടി 54ഇൽ നടന്ന പൊതുയോഗത്തിൽ പങ്കെടുത്ത ശേഷം മീനങ്ങാടി ആവയൽ കോളനി സന്ദർശിച്ചു. പിന്നീട് മണിച്ചിറ, പഴുപ്പത്തൂർ, കിടങ്ങിൽ, നായ്ക്കട്ടി, കല്ലുമുക്ക്, തകരപ്പാടി എന്നിവടങ്ങളിൽ നടന്ന പൊതുയോഗത്തിൽ പങ്കെടുത്തു. കല്ലൂരിലെ പൊതുയുഗത്തോടെ ഇന്നത്തെ പര്യടനം സമാപിച്ചു. കല്ലൂരിൽ നടന്ന പൊതുയോഗത്തിൽ ബിജെപി മേഖല ജനറൽ സെക്രട്ടറി കെ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ബിജെപി നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വത്സരാജൻ അധ്യക്ഷത വഹിച്ചു.

യോഗ ക്ലാസും വാക്ക് ആൻഡ് റണ്ണും സംഘടിപ്പിച്ചു.
ചീരാൽ: ചീരാൽ ജി.എം.എച്ച്.എസ്. സ്കൂളിൽ എസ്പിസി ഓണം ക്യാമ്പയിന്റെ ഭാഗമായി യോഗ ക്ലാസ് നടത്തി. നൂൽപ്പുഴ പോലീസ് സ്റ്റേഷൻ ASI ഗോപി പി യോഗ ക്ലാസിന് നേതൃത്വം നൽകി. തുടർന്ന് ചീരാൽ ടൗണിൽ കേഡറ്റുകളുടെ