ദില്ലി: കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തത് 2731 ട്വിറ്റര്‍ അക്കൗണ്ടുകളെന്ന് കേന്ദ്രസര്‍ക്കാര്‍. 2020 ല്‍ 1717 ഫേസ്ബുക്ക് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തു. ഇന്ത്യയുടെ അഖണ്ഡതയെയും മതേതരത്വത്തെയും ബാധിക്കുന്ന അക്കൗണ്ടുകളാണ് പൂട്ടിയത് എന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വാദം
ഐടിആക്ട് 69 എ പ്രകാരമായിരുന്നു നടപടി. ഐടി മന്ത്രി സഞ്ജയ് ദത്രെ പാര്‍ലമെന്റിനെ രേഖമൂലം അറിയിച്ചതാണ് ഇക്കാര്യം. 2019 ല്‍ 1041 ട്വിറ്റര്‍ അക്കൗണ്ടുകളായിരുന്നു സര്‍ക്കാറിന്റെ ആവശ്യപ്രകാരം ബ്ലോക്ക് ചെയ്തത്. അതേസമയം ഫെയ്‌സ്ബുക്ക് 2049 അക്കൗണ്ടുകള്‍ 2019 ല്‍ പൂട്ടിയിരുന്നു.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്
മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ