‌ഈ കൊറോണ കാലത്ത് സെക്സിലേർപ്പെടുന്നതിന് മുമ്പ് അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക

കൊവിഡ് 19 കാലത്തെ സെക്സിന് വേണ്ടി പ്രത്യേകം ഗൈഡ്‍ലൈന്‍ പോലും ചില രാജ്യങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത്തരം ഗൈഡ്‍ലൈനുകള്‍ ആ‍ര്‍ക്ക് വേണമെങ്കിലും പിന്തുടരാവുന്നതുമാണ്.

Guide to Sex and Love in the Time of COVID-19
ഈ കൊറോണ കാലത്ത് സാമൂഹികാകലം പാലിക്കുക, കെെകൾ എപ്പോഴും ആൽക്കഹോൾ അടങ്ങിയ സാനിറ്റെെസർ ഉപയോ​ഗിച്ച് 20 സെക്കന്റ് കഴുകുക എന്നിവയെല്ലാമാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. ഈ സമയത്ത് ലെെം​ഗിക ജീവിതത്തിലും അൽപം ശ്രദ്ധ പുല‍ർത്തണമെന്ന് ആരോഗ്യമേഖലയിലെ പ്രമുഖര്‍ പറയുന്നു.

കൊവിഡ് 19 കാലത്തെ സെക്സിന് വേണ്ടി പ്രത്യേകം ഗൈഡ്‍ലൈന്‍ പോലും ചില രാജ്യങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത്തരം ഗൈഡ്‍ലൈനുകള്‍ ആ‍ര്‍ക്ക് വേണമെങ്കിലും പിന്തുടരാവുന്നതുമാണ്. വൈറസ് ബാധയെ പ്രതിരോധിക്കാൻ വേണ്ടി സാമൂഹികാകലം പാലിക്കുന്ന ഈ ഘട്ടത്തിൽ പലരുമായുള്ള ലൈംഗികബന്ധം നല്ലതല്ലെന്ന് വിദഗ്ധ‍‍ര്‍ പറയുന്നു.

‘പങ്കാളിയല്ലാത്ത മറ്റാരെങ്കിലുമായും ലൈംഗികബന്ധം സൂക്ഷിക്കുന്നുണ്ടെങ്കില്‍ നിലവിലെ സാഹചര്യത്തിൽ അത് പൂ‍ര്‍ണ്ണമായി ഒഴിവാക്കുന്നതാണ് നല്ലതെന്ന് ​​ഗെെഡിൽ പറയുന്നു.

പങ്കാളിയുമായുള്ള ലൈംഗികജീവിതത്തിൽ കരുതേണ്ട പ്രധാന വിഷയങ്ങളെ കുറിച്ച് ‘ന്യൂയോര്‍ക്ക് സിറ്റി ഡിപാര്‍ട്ട്മെന്‍റ് ഓഫ് ഹെല്‍ത്ത് ആന്‍റ് മെന്‍റല്‍ ഹൈജീന്‍’ (എൻവൈസി ഹെൽത്ത്) പ്രസിദ്ധീകരിച്ച ഗൈഡ്‍ലൈനില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ സമയത്ത് ലൈംഗിക തൃപ്തിക്ക് വേണ്ടി സ്വയംഭോഗത്തെ ആശ്രയിക്കുന്നതാണ് ആരോഗ്യകരമെന്ന് ഗൈഡ്‍ലൈനിൽ പറയുന്നു.

പങ്കാളിയുമായി ലൈംഗികബന്ധത്തിലേ‍ര്‍പ്പെടുന്നുണ്ടെങ്കില്‍ അതിന് ശേഷവും മുമ്പും കുറഞ്ഞത് 20 സെക്കൻഡ് നേരം നിങ്ങളുടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ​ഗെെഡിൽ പറയുന്നു.

യോനി ദ്രാവകത്തിലൂടെയോ ശുക്ലത്തിലോ വൈറസ് പകരുമെന്നതിന് തെളിവുകളൊന്നുമില്ലെന്നും ഗെെഡിൽ പറയുന്നു . ഉമിനീർ, വായിൽ നിന്നും മൂക്കിൽ നിന്നും തെറിക്കുന്ന സ്രവം എന്നിവയിലൂടെ വൈറസ് എളുപ്പത്തിൽ പടരുന്നുവെന്ന് ഗൈഡിൽ പറയുന്നു. ഇനി എൻവൈസി ഹെൽത്ത് പ്രസിദ്ധീകരിച്ച ഗൈഡ്‍ലൈനിലെ അഞ്ച് സുപ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം….

1. പങ്കാളിയല്ലാത്ത മറ്റാരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടരുത്.

2. ചുംബനത്തിലൂടെ കൊവിഡ‍് എളുപ്പത്തിൽ പകരാം. അതിനാൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

3. കോണ്ടം, ഡെന്റൽ ഡാമുകൾ എന്നിവ കൊവിഡ് പകരാനുള്ള സാധ്യത കുറയ്ക്കും.

4. സെക്സിന് മുമ്പും ശേഷവും കെെകൾ 20 സെക്കന്റ് സമയമെടുത്ത് വൃത്തിയായി കഴുകുക.

5. നിങ്ങൾക്കോ ​​നിങ്ങളുടെ പങ്കാളിക്കോ കൊവിഡ് 19 രോഗലക്ഷണങ്ങളിലേതെങ്കിലും കാണുകയാണെങ്കിൽ ലൈംഗിക സമ്പർക്കവും ചുംബനവും പൂർണ്ണമായും ഒഴിവാക്കണം. മാത്രമല്ല മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുകയും വേണം.

സർവേയർ നിയമനം

കൽപ്പറ്റ നഗരസഭ ജിയോ ടാഗിൽ സർവേയർ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.18 നും 40 നുമിടയിൽ പ്രായമുള്ള, എസ്എസ്എൽസി, തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇരുചക്രം/ ഇരുചക്ര ലൈസൻസ് എന്നിവ ആഭികാമ്യം. കൂടുതൽ വിവരങ്ങൾ നഗരസഭ

മരം ലേലം

വയനാട് ടൗൺഷിപ്പ് നിർമാണത്തിനായി ഏറ്റെടുത്ത ഭൂമിയിൽ നിർമ്മാണ പ്രവർത്തനത്തിന് തടസമായി നിൽക്കുന്ന സോൺ-1ലെ 6 മരങ്ങളും സോൺ-2ലെ 6 മരങ്ങളും സോൺ-4ലെ 66 മരങ്ങളും സോൺ-5ലെ 65 മരങ്ങളും പവർ സ്റ്റേഷനിലെ 20 മരങ്ങളും

സീറ്റൊഴിവ്

ഡബ്ല്യൂഎംഒ ഐജി ആർട്സ് ആൻ്റ് സയൻസ് കോളജിൽ സീറ്റൊഴിവ്. ബിസിഎ, ബി എസ് സി ഫുഡ്‌ ടെക്നോളജി, ബി എസ് സി സൈക്കോളജി, ബിഎ മലയാളം, ബികോം കോപ്പറേഷൻ എന്നീ കോഴ്സുകളിലാണ് സീറ്റുകൾ ഒഴിവുള്ളത്.

വിവരാവകാശ കമ്മീഷൻ അദാലത്ത്; 25 പരാതികൾ തീർപ്പാക്കി

സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എം ശ്രീകുമാറിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിവരാവകാശ കമ്മീഷൻ അദാലത്ത് സംഘടിപ്പിച്ചു. അപേക്ഷകർക്ക് മറുപടിയായി നൽകുന്ന വിവരങ്ങൾ സമയബന്ധിതമായും പൂർണമായും ലഭ്യമാക്കാൻ ഉദ്യോഗസ്ഥർ ബാധിസ്ഥരാണെന്നും അല്ലാത്ത പക്ഷം

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെയും എൽസ്റ്റണിലെയും വികസന പ്രവൃത്തികൾ നേരിൽകണ്ട് നീതി ആയോഗ് സംഘം

കൽപ്പറ്റ: രാജ്യത്തിന് മാതൃകയാകുന്ന എൽസ്റ്റൺ എസ്റ്റേറ്റിലെ പുനരധിവാസ പ്രവർത്തനങ്ങളും ദേശീയതലത്തിൽ പുരസ്കാരം ലഭിച്ച നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ വികസന പ്രവൃത്തികളും നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ കെ ബറിയുടെ നേതൃത്വത്തിലുള്ള സംഘം നേരിൽകണ്ടു

തൊഴിലിടങ്ങളിൽ ഐസി കാര്യക്ഷമമാക്കാൻ  പോഷ് ആക്ട് ബോധവത്ക്കരണം സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷൻ

തൊഴിലിടങ്ങളിൽ ഇന്റേണൽ കമ്മിറ്റി (ഐസി) പ്രവർത്തനം കാര്യക്ഷമമാക്കാൻ പോഷ് ആക്ട് ബോധവത്ക്കരണം സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞയിഷ.കളക്ടറേറ്റ് പഴശ്ശി ഹാളിൽ ജില്ലാ വനിത കമ്മീഷൻ അദാലത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.