തൊഴിലിടങ്ങളിൽ ഐസി കാര്യക്ഷമമാക്കാൻ  പോഷ് ആക്ട് ബോധവത്ക്കരണം സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷൻ

തൊഴിലിടങ്ങളിൽ ഇന്റേണൽ കമ്മിറ്റി (ഐസി) പ്രവർത്തനം കാര്യക്ഷമമാക്കാൻ പോഷ് ആക്ട് ബോധവത്ക്കരണം സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞയിഷ.കളക്ടറേറ്റ് പഴശ്ശി ഹാളിൽ ജില്ലാ വനിത കമ്മീഷൻ അദാലത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവർ.

സർക്കാർ, സ്വകാര്യ മേഖലകളിൽ സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പു വരുത്താനാണ് ഐസി സംവിധാനം കാര്യക്ഷമമാക്കാൻ കമ്മീഷൻ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന-ജില്ലാ-ബ്ലോക്ക്‌ തലങ്ങളിൽ പോഷ് ആക്ട് ബോധവത്കരണം നടത്തും. വയനാട് ജില്ലയിൽ താരതമ്യേന പരാതികൾ കുറവാണ്. എന്നാൽ, ഇവിടെ സ്ത്രീകൾക്ക് പ്രശ്നങ്ങൾ ഇല്ലാത്തതുകൊണ്ടല്ല പരാതികൾ കുറയുന്നത്. എവിടെ പരാതി കൊടുക്കണം എന്ന അറിവില്ലായ്മയാണ് പ്രധാന കാരണം. ഇത് പരിഹരിക്കുന്നതിന് ജാഗ്രത സമിതികൾ കാര്യക്ഷമമാകേണ്ടതുണ്ട്, കമ്മീഷൻ അംഗം പറഞ്ഞു.

സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസം ഉണ്ടെങ്കിലും കുടുംബത്തിൽ സ്വതന്ത്രമായി തീരുമാനമെടുക്കാനോ സ്വന്തമായ നിലപാട് സ്വീകരിക്കാനോ സാധിക്കുന്നില്ലെന്നും -സ്ത്രീകൾ തൊഴിൽ നേടേണ്ടത് അനിവാര്യമാണെന്നും അവർ കൂട്ടി ചേർത്തു.

ജില്ലയിൽ ജാഗ്രത സമിതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ തൃതല പഞ്ചായത്തുകളിൽ സെമിനാറുകൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നതായും കമ്മീഷൻ അറിയിച്ചു.

അദാലത്തില്‍ 13 പരാതികള്‍ ലഭിച്ചതിൽ രണ്ടെണ്ണം തീർപ്പാക്കി. 11 പരാതികൾ അടുത്ത സിറ്റിങിലേക്ക് മാറ്റി. പുതിയതായി രണ്ട് പരാതികൾ ലഭിച്ചു.
ഗാർഹിക പീഡനം, വസ്തു തർക്കം, തൊഴിലിടങ്ങളിലെ പീഡനം തുടങ്ങിയ വിഷയങ്ങളിലാണ് പരാതികൾ ലഭിച്ചത്.

കൗണ്‍സിലര്‍മാരായ കെ ആർ ശ്വേത, റിയ റോസ് മേരി, എഎസ്ഐമാരായ കെ നസീമ, കെ എം ജിജി മോൾ തുടങ്ങിയവർ പങ്കെടുത്തു.

ക്ലബ്ബുകൾക്ക് അവാര്‍ഡ്

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത്, യുവ, അവളിടം ക്ലബ്ബുകളില്‍നിന്നും അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. ജില്ലാതലത്തില്‍ അവാര്‍ഡിന്

സർവേയർ നിയമനം

കൽപ്പറ്റ നഗരസഭ ജിയോ ടാഗിൽ സർവേയർ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.18 നും 40 നുമിടയിൽ പ്രായമുള്ള, എസ്എസ്എൽസി, തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇരുചക്രം/ ഇരുചക്ര ലൈസൻസ് എന്നിവ ആഭികാമ്യം. കൂടുതൽ വിവരങ്ങൾ നഗരസഭ

മരം ലേലം

വയനാട് ടൗൺഷിപ്പ് നിർമാണത്തിനായി ഏറ്റെടുത്ത ഭൂമിയിൽ നിർമ്മാണ പ്രവർത്തനത്തിന് തടസമായി നിൽക്കുന്ന സോൺ-1ലെ 6 മരങ്ങളും സോൺ-2ലെ 6 മരങ്ങളും സോൺ-4ലെ 66 മരങ്ങളും സോൺ-5ലെ 65 മരങ്ങളും പവർ സ്റ്റേഷനിലെ 20 മരങ്ങളും

സീറ്റൊഴിവ്

ഡബ്ല്യൂഎംഒ ഐജി ആർട്സ് ആൻ്റ് സയൻസ് കോളജിൽ സീറ്റൊഴിവ്. ബിസിഎ, ബി എസ് സി ഫുഡ്‌ ടെക്നോളജി, ബി എസ് സി സൈക്കോളജി, ബിഎ മലയാളം, ബികോം കോപ്പറേഷൻ എന്നീ കോഴ്സുകളിലാണ് സീറ്റുകൾ ഒഴിവുള്ളത്.

വിവരാവകാശ കമ്മീഷൻ അദാലത്ത്; 25 പരാതികൾ തീർപ്പാക്കി

സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എം ശ്രീകുമാറിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിവരാവകാശ കമ്മീഷൻ അദാലത്ത് സംഘടിപ്പിച്ചു. അപേക്ഷകർക്ക് മറുപടിയായി നൽകുന്ന വിവരങ്ങൾ സമയബന്ധിതമായും പൂർണമായും ലഭ്യമാക്കാൻ ഉദ്യോഗസ്ഥർ ബാധിസ്ഥരാണെന്നും അല്ലാത്ത പക്ഷം

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെയും എൽസ്റ്റണിലെയും വികസന പ്രവൃത്തികൾ നേരിൽകണ്ട് നീതി ആയോഗ് സംഘം

കൽപ്പറ്റ: രാജ്യത്തിന് മാതൃകയാകുന്ന എൽസ്റ്റൺ എസ്റ്റേറ്റിലെ പുനരധിവാസ പ്രവർത്തനങ്ങളും ദേശീയതലത്തിൽ പുരസ്കാരം ലഭിച്ച നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ വികസന പ്രവൃത്തികളും നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ കെ ബറിയുടെ നേതൃത്വത്തിലുള്ള സംഘം നേരിൽകണ്ടു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.