ഒരു വർഷത്തിലേറെയായിലൈംഗികബന്ധം നടന്നിട്ട് ; പ്രവാസിയായ ഭർത്താവിനെതിരെ പരാതിയുമായി 34കാരി.

അഹമ്മദാബാദ് : പ്രവാസിയായ ഭര്‍ത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുവതിയുടെ പരാതി. അഹമ്മദാബാദ് നഗരത്തിലെ ഗോട്ട എന്ന സ്ഥലത്തുള്ള യുവതിയാണ് ഭര്‍ത്താവ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നതായി കാട്ടി യുവതി പരാതി നല്‍കിയിരിക്കുന്നത്. അദലാജ് പൊലീസിന് ലഭിച്ച പരാതിയില്‍ ഭര്‍ത്താവിനെതിരെ ഗുരുതരമായ നിരവധി കുറ്റങ്ങളാണ് യുവതി ആരോപിച്ചിരിക്കുന്നത്.
2016ലാണ് യുവതി പ്രവാസിയായ യുവാവിനെ വിവാഹം കഴിച്ചത്. ദുബായില്‍ ജോലി ചെയ്തിരുന്ന യുവാവിനൊപ്പം താമസിക്കുന്നതിനായി 2017 മാര്‍ച്ച്‌ മാസത്തോടെ യുവതി ഇന്ത്യ വിട്ടു. എന്നാല്‍ വിദേശത്ത് വച്ച്‌ ഭര്‍ത്താവ് തന്നെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായി യുവതി ആരോപിക്കുന്നു.

ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ ഒത്താശയോടെയാണ് തന്നെ മര്‍ദ്ദിച്ചതെന്നും യുവതിയുടെ പരാതിയിലുണ്ട്.

വീട്ടില്‍ ബിയറുമായെത്തുന്ന ഭര്‍ത്താവ് തന്നോട് കുടിക്കാന്‍ ആവശ്യപ്പെടുമായിരുന്നുവെന്നും, മദ്യപിച്ച ശേഷം മദ്യക്കുപ്പി മകള്‍ക്ക് കളിക്കുവാനായി നല്‍കുമെന്നും ആരോപിക്കുന്നു. സ്ത്രീധനത്തെ ചൊല്ലി തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്ന ഭര്‍ത്താവ് ഒരു വര്‍ഷത്തോളമായി തനിക്ക് സെക്സ് നിഷേധിച്ചിരുന്നതായും 34 വയസുള്ള യുവതി പരാതിയില്‍ ആരോപിക്കുന്നു. മകള്‍ക്ക് മരുന്ന് വാങ്ങുന്നതിനുള്‍പ്പടെ ഭര്‍ത്താവിനോട് പണം ആവശ്യപ്പെടുമ്ബോള്‍, തന്റെ മാതാപിതാക്കളോട് ചോദിക്കുവാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.

ഈ മാസം ഭര്‍ത്താവുമൊത്ത് ദുബായില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. നാട്ടിലെത്തിയ ഉടനെ തന്നെ മാതാപിതാക്കളുടെ അടുത്ത് ഉപേക്ഷിച്ച്‌ ഭര്‍ത്താവ് ദുബായിലേക്ക് തിരികെ പോവുകയായിരുന്നു. യുവതിയുടെ പരാതിയില്‍ ഗാര്‍ഹിക പീഡന വകുപ്പ് പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് അദലാജ് പൊലീസ്

പടിഞ്ഞാറത്തറയിൽ കോൺഗ്രസ് ഗ്രാമ സന്ദേശ യാത്ര നാളെ

പടിഞ്ഞാറത്തറ: ഇന്ത്യൻ നാഷ്ണൽകോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (നവംബർ 4) ഗ്രാമ സന്ദേശ യാത്ര നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുടെ ജനദ്രോഹനടപടികൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനെതിരെയും, അമിതമായ നികുതിവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുന്ന തെന്ന്

വീട്ടമ്മമാർക്ക് സൗജന്യ പി എസ് സി പരിശീലനം, വിജയ ജ്യോതി പദ്ധതിയുമായി തരിയോട് ഗ്രാമപഞ്ചായത്ത്

കാവുമന്ദം: സർക്കാർ ജോലി സ്വപ്നം കണ്ട് വലിയ പ്രതീക്ഷയോടെ പഠനം നടത്തിയ പെൺകുട്ടികൾ, അനിവാര്യമായ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ വലിയൊരു ശതമാനം പെൺകുട്ടികളും ജോലി എന്ന സ്വപ്നം ഉപേക്ഷിച്ച് കുടുംബജീവിതത്തിൽ ഒതുങ്ങി പോകുന്നത് സർവ്വസാധാരണമാണ്.

വയനാട് ജില്ലാ പോലീസിന്റെ കുതിപ്പിന് പുതു വേഗം

കൽപ്പറ്റ: ജില്ലയിൽ പുതുതായി അനുവദിച്ചു കിട്ടിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്‌ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. കൽപ്പറ്റ, മേപ്പാടി,വൈത്തിരി, പടിഞ്ഞാറത്തറ, മാനന്തവാടി, പുൽപള്ളി, തിരുനെല്ലി, തൊണ്ടർനാട് സ്റ്റേഷനുകൾക്ക് ബൊലേറോ ജീപ്പുകളും

എംസിഎഫ് മെഗാ എക്സിബിഷൻ നവംബർ ആറു മുതൽ കൽപ്പറ്റയിൽ

കൽപ്പറ്റ : എം സി എഫ് വയനാടിന്റെ രജത ജൂബിലിയുടെ ഭാഗമായി കൽപ്പറ്റ എം സി.എഫ് പബ്ലിക് സ്കൂൾ കാമ്പസിൽ നവംബർ 6,7,8 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ സ്പോട്ട്ലൈറ്റ് മെഗാ എക്സിബിഷൻ സംഘടിപ്പിക്കുന്നു.

ഫാർമസ്യൂട്ടിക്സിൽ മാസ്റ്റർ ബിരുദവുമായി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി

മേപ്പാടി: ഫാർമസ്യൂട്ടിക്സ് വിഭാഗത്തിലുള്ള മാസ്റ്റർ ഓഫ് ഫാർമസി (M. Pharm) കോഴ്‌സ് ആരംഭിച്ച് ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (PCI)യുടെയും കേരളാ ആരോഗ്യ സർവ്വകലാശാലയുടെയും അംഗീകാരത്തോടെ നടത്തുന്ന

ജില്ലയിൽ ആറു പേർക്ക് കേരള മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡൽ

കല്‍പ്പറ്റ: കേരള മുഖ്യമന്ത്രിയുടെ 2025-ലെ പോലീസ് മെഡലിന് ജില്ലയില്‍ നിന്ന് ആറു പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സന്തോഷ് എം.എ, കൽപ്പറ്റ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എ.യു. ജയപ്രകാശ്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.