ടിക് ടോക് വീഡിയോ കണ്ട് പ്രണയം ; കൗമാരക്കാരനെ തേടി മധ്യ വയസ്ക എത്തിയത് മുംബൈയിൽ നിന്ന്.

മുംബൈ: പ്രണയത്തിന് കണ്ണില്ലെന്ന് പറയാറുണ്ട് എന്നാല്‍ അത് അക്ഷരാര്‍ഥത്തില്‍ സത്യമാണെന്ന് തെളിക്കുന്ന ഒരു വാര്‍ത്തയാണ് ബീഹാറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇവിടെ പ്രണയകഥയിലെ നായിക മധ്യവയസ്കയായ മുംബൈ സ്വദേശിനിയാണ്. ടിക് ടോക് വീഡിയോകളിലൂടെ കണ്ട് ഇഷ്ടപ്പെട്ട ഒരു കൗമാരക്കാരനെ വിവാഹം ചെയ്യാനായി ബീഹാറിലെത്തിയാണ് ഇവരിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
ബീഹാര്‍ നളന്ദയിലെ ഷരീഫ് സബ് ഡിവിഷന്‍ മേഖലയില്‍ നിന്നാണ് ഈ വേറിട്ട ‘പ്രണയകഥ’ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വാട്സ്‌ആപ്പിലും ടിക് ടോക്കിലുമൊക്കെയായി വീഡിയോകള്‍ കണ്ടാണ് മഹാരാഷ്ട്ര സ്വദേശി ആയ സ്ത്രീക്ക് കൗമാരക്കാരനോട് പ്രണയം മൊട്ടിട്ടത്.

പ്രണയം കടുത്തതോടെ പ്രായപൂര്‍ത്തി പോലും ആകാത്ത ആ കുട്ടിയെ തേടി സ്വന്തം കുടുംബം പോലും ഉപേക്ഷിച്ച്‌ അവര്‍ ബീഹാറിലെത്തുകയായിരുന്നു. അവനെ വിവാഹം കഴിക്കുക എന്നതായിരുന്നു ലക്ഷ്യം.

സംഭവത്തെക്കുറിച്ചറിഞ്ഞ പയ്യന്‍റെ കുടുംബം ഞെട്ടലിലായി. ഇവര്‍ നല്‍കിയ വിവരം അനുസരിച്ച്‌ സ്ഥലത്തെത്തിയ പൊലീസ് സ്ത്രീയെയും കൗമാരക്കാരനെയും സ്റ്റേഷനിലെത്തിച്ചു. ഈ അപൂര്‍വ്വ കഥയറിഞ്ഞ് പ്രദേശവാസികളും അവിടെ ഒത്തുകൂടിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്ത്രീയും കുട്ടിയും തമ്മില്‍ കഴിഞ്ഞ നാല് മാസമായി ഫോണ്‍ കോളിലൂടെയും വാട്സ് ആപ്പ് ചാറ്റ് വഴിയും ബന്ധം പുലര്‍ത്തിയിരുന്നു. ഈ സംഭാഷണത്തിനിടയ്ക്ക് സ്ത്രീ കുട്ടിയുടെ വിലാസവും വാങ്ങിയിരുന്നു.എന്നാല്‍ ഈയടുത്ത് രണ്ടു പേരും തമ്മില്‍ എന്തോ കാര്യത്തില്‍ വഴക്കുണ്ടായി ഇതോടെ കൗമാരക്കാരന്‍ സ്ത്രീയോട് മിണ്ടാതെയുമായി. ഇതിന് പിന്നാലെയാണ് ഇവര്‍ പയ്യന്‍ നല്‍കിയ വിലാസത്തില്‍ തേടിയെത്തിയത്.

‘തുടക്കത്തില്‍ കൗമാരക്കാരനെ വിവാഹം ചെയ്യാതെ മടങ്ങില്ലെന്ന് നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു സ്ത്രീ. മുംബൈയിലെ അവരുടെ കുടുംബത്തെ വിവരം അറിയിച്ചു. കൗണ്‍സിലിംഗിനു ശേഷമാണ് അവര്‍ കുടുംബാംഗങ്ങളുമൊത്ത് മടങ്ങാന്‍ തയ്യാറായത്’ സദര്‍ ഡിഎസ്പി ഷിബ്ലി നൊമാനി പറയുന്നു. വിധവയും മൂന്ന് കുട്ടികളുടെ അമ്മയുമായ സ്ത്രീക്ക് പയ്യന്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ് എന്ന വിവരം അറിവുണ്ടായിരുന്നില്ല എന്നാണ് പറയപ്പെടുന്നത്.

രാജ്യത്ത് ഏറെ പ്രചാരത്തിലിരുന്ന ടിക് ടോക് വീഡിയോ ഷെയറിംഗ് ആപ്പ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നിരോധിച്ചിരുന്നു. ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായതിനെത്തുടര്‍ന്നായിരുന്നു നടപടി.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി

കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾനൽകി

വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട ജസ്റ്റിസ് കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി സിറ്റിങ് നടത്തുന്നു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജൂലൈ 15 മുതല്‍ 17 വരെ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ടൗണ്‍ പ്രദേശത്ത് നാളെ (ജൂലൈ 10) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെവൈദ്യുതി മുടങ്ങും.

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം-വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം എന്നിവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ്

മുണ്ടക്കൈ -ചൂരല്‍മല ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങള്‍ക്ക് ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ്

ജില്ലാഭരണകൂടം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കായി ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്കായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഒന്നാംഘട്ട, രണ്ടാംഘട്ട-എ, രണ്ടാംഘട്ട-ബി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.