പുരസ്‌കാര നിറവിൽ മൂപ്പൈനാട് ആയുർവേദ ഡിസ്‌പെൻസറി

പ്രഥമ ആയുഷ് കായകല്പ പുരസ്കാരം – ഒന്നാംസ്ഥാനം നേടിയ മൂപ്പൈനാട് ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജ്ജിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി . തിരുവനന്തപുരം ജിമ്മി ജോർജ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മൂപ്പൈനാട് പഞ്ചായത്തു പ്രസിഡന്റ് ശ്രീ ആർ ഉണ്ണികൃഷ്ണൻ , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സാലിം പി കെ , മെഡിക്കൽ ഓഫീസർ ഡോ രേഖ സി എൻ എന്നിവർ ചേർന്നാണ് പുരസ്കാരം ഏറ്റു വാങ്ങിയത് . ശുചിത്വം , മാലിന്യനിർമാർജനം ,അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തിയാണ് ഈ അവാർഡ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയാണ് സമ്മാനമായി സ്ഥാപനത്തിന് ലഭ്യമാവുക. 2023ല്‍ എന്‍ എ ബി എച്ച് അംഗീകാരം നേടിയിട്ടുള്ള ഈ സ്ഥാപനത്തിൽ നിന്നും യോഗ പരിശീലനം, മാനസികാരോഗ്യ പദ്ധതി, വയോജനങ്ങൾക്കുള്ള പ്രത്യേക ഒ പി , ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക ആരോഗ്യപരിരക്ഷ, ഉന്നതികളിൽ താമസിക്കുന്ന വിഭാഗക്കാർക്ക് ഉള്ള തുടർമെഡിക്കൽ ക്യാമ്പുകൾ എന്നിവ നൽകി വരുന്നുണ്ട് . സ്ഥാപനത്തോട് ചേർന്ന് നാഷണൽ ആയുഷ് മിഷൻ്റെ സഹായത്തോടെ ഒ പി ലെവൽ പഞ്ചകർമ്മ സെന്ററും ഫിസിയോതെറാപ്പി സെന്ററും അടുത്ത ദിവസങ്ങളിൽ തന്നെ പ്രവർത്തനം ആരംഭിക്കും . മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെയും ഭാരതീയ ചികിത്സ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷൻ്റെയും സഹകരണത്തോടെയാണ് സ്ഥാപനം ഈ കായകല്പ പുരസ്കാര നേട്ടം കൈവരിച്ചത്.

സ്വര്‍ണത്തില്‍ വീണ്ടും ഇടിവ്; ഇന്ന് രാവിലെ പവന് ₹2,160 താഴ്ന്നു; വെള്ളിയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വർണ വിലയില്‍ കടുത്ത ചാഞ്ചാട്ടം. ഇന്ന് (2026 മാർച്ച്‌ 24) രാവിലെ സ്വർണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി.22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 270 രൂപ കുറഞ്ഞ് 12,865 രൂപയായി. ആനുപാതികമായി 22

വിശ്വാസത്തെ വെല്ലുവിളിക്കുന്ന പരീക്ഷാ തീയതികൾ പുനഃക്രമീകരിക്കണം: കെ.സി.വൈ.എം

മാനന്തവാടി: 2026-ലെ ഈസ്റ്റർ ദിനത്തിൽ ദേശീയ പ്രവേശന പരീക്ഷകൾ നിശ്ചയിച്ചതിൽ കെ.സി.വൈ.എം മാനന്തവാടി രൂപതാ സമിതി ശക്തമായ ആശങ്ക രേഖപ്പെടുത്തി. രാജ്യത്തുടനീളം ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ജെ.ഇ.ഇ പോലുള്ള പ്രധാന പരീക്ഷകളുടെ സമയക്രമം നിശ്ചയിക്കുമ്പോൾ,

കേരളം പിടിക്കാനുറച്ച് യുഡിഎഫ്; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ രാഹുൽ ഗാന്ധിയെത്തും

യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടാൻ രാഹുൽ ഗാന്ധി മാർച്ച് 25ന് കേരളത്തിലെത്തും. 25ന് കോഴിക്കോട് നടക്കുന്ന പൊതുപരിപാടിയിലാവും യുഡിഎഫിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. ഏപ്രിൽ 9ന് കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ

നിയമസഭാ തെരഞ്ഞെടുപ്പ്: കണ്‍ട്രോള്‍ റൂം സജ്ജം

നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ അടിയന്തിര പരിഹാരം കാണുന്നതിനും എംസിസി ജില്ലാ നോഡല്‍ ഓഫീസറുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ഫോണ്‍

എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങി

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി മാറ്റി ഉത്തരവിറങ്ങി. എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയ ജോലികൾ ഏപ്രിൽ 16ന് ആരംഭിക്കും. നേരത്തെ ഏപ്രിലിൽ 6മുതൽ ഏപ്രിലിൽ 25വരെ മൂന്ന് സ്പെല്ലുകളായി നടത്താനായിരുന്നു നിർദേശം. എന്നാൽ

‘വീട്ടില്‍ പോയി ചോദിച്ചാല്‍ മതി’; പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിക്കാന്‍ ശ്രമിച്ച ആളോട് മുഖ്യമന്ത്രി

പ്രസംഗത്തിനിടെ സദസില്‍ നിന്ന് ചോദ്യം ചോദിക്കാൻ ശ്രമിച്ച ആളോട് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കോന്നിയില്‍ എല്‍ഡിഎഫിന്റെ പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.