സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി ഇന്ന് അടച്ചു. ഓണാഘോഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുന്നത്. സെപ്റ്റംബര്‍ 8നാണ് സ്‌കൂളുകള്‍ തുറക്കുക. ഓണപ്പരീക്ഷ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. സ്‌കൂള്‍ തുറന്ന് 7 ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും. ഓണാവധി വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന പ്രചാരണം വ്യാജമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.

പച്ചക്കറിവിളവെടുപ്പ് നടത്തി
എടപ്പെട്ടി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറി ലഭ്യമാക്കുന്നതിനായി എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും മുട്ടിൽ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം നിർമ്മിച്ച ഗൃഹാങ്കണപച്ചക്കറിത്തോട്ടത്തിൽ നിന്നും വിദ്യാർത്ഥികൾ വിളവെടുപ്പ് നടത്തി. പയർ,







