രാത്രിയില്‍ വൈകി ഭക്ഷണം കഴിക്കുന്നവരാണോ ? എങ്കില്‍ ഈ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യത

ജോലി സമ്മര്‍ദ്ദം കൊണ്ടോ മറ്റ് തിരക്കുകള്‍ കൊണ്ടോ പലപ്പോഴും നമ്മള്‍ ഭക്ഷണം കഴിക്കാന്‍ വൈകാറുണ്ടല്ലേ. രാത്രിയില്‍ അത്തരത്തില്‍ വൈകി ഭക്ഷണം കഴിക്കുന്നവരോ അല്ലെങ്കില്‍ നൈറ്റ് ക്രേവിംഗസ് ഉള്ളയാളോ ആണ് നിങ്ങളെങ്കില്‍ പിന്നാലെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.
ഫോർട്ടിസ് എസ്കോർട്ട്‌സിലെ ഗ്യാസ്ട്രോഎൻട്രോളജി ആൻഡ് ഹെപ്പറ്റോളജി സീനിയർ കൺസൾട്ടന്റ് ഡോ. സുരക്ഷിത് ടി കെ, ഓഖ്‌ല പറയുന്നതനുസരിച്ച് ‘ഈ നിരുപദ്രവകരമായ ശീലം ശരീരത്തെ അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ ദഹന പ്രശ്നങ്ങള്‍ക്ക് ഇരയാക്കിയേക്കാമെന്നത് മിക്ക വ്യക്തികള്‍ക്കും അറിയില്ല. ദഹനക്കേട്, അസിഡിറ്റി എന്നിങ്ങനെയുള്ള വിവിധ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് ഈ ശീലം വഴിവെച്ചേക്കാമെന്നും അദ്ദേഹം പറയുന്നു.
സ്വാഭാവിക ദഹനചക്രത്തിലെ തടസം

മനുഷ്യശരീരത്തില്‍ ദഹനം ഉള്‍പ്പെടെ ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന പ്രശ്നമായി രാത്രിയിലെ വൈകിയുള്ള ഭക്ഷണം കഴിക്കൽ മാറിയേക്കാം. ഉറങ്ങുമ്പോള്‍ മെറ്റബോളിസം നിരക്ക് മന്ദഗതിയിലാകുന്നതിനാല്‍ രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ദഹനപ്രക്രിയയുടെ കാര്യക്ഷമത കുറയ്ക്കുന്നു. കാര്യക്ഷമമല്ലാത്ത ദഹനം മൂലം ശേഷിക്കുന്ന ഭക്ഷണം വയറ്റില്‍ മണിക്കൂറുകളോളം തങ്ങിനില്‍ക്കുകയും വയറു വീര്‍ക്കല്‍, അസ്വസ്ഥത, അമിതമായ ആസിഡ് ഉല്‍പാദനം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

വൈകുന്നേരം കഴിക്കുന്ന ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് കൊഴുപ്പുള്ളതോ മസാലകള്‍ നിറഞ്ഞതോ ആയ ഭക്ഷണങ്ങള്‍, ആമാശയത്തില്‍ നിന്ന് അധിക ആസിഡ് പുറത്തുവിടാന്‍ കാരണമാകുന്നു. രാത്രിയില്‍ ദഹനം ഏതാണ്ട് അവസാനിച്ചതിനാല്‍, ശരീരത്തിന് ആസിഡിനെ നിര്‍വീര്യമാക്കാനോ ആഗിരണം ചെയ്യാനോ ഉള്ള സാധ്യത കുറവാണ്. അതിനാല്‍, ആസിഡ് വീണ്ടും അന്നനാളത്തിലേക്ക് തിരികെ പോകുകയും നെഞ്ചെരിച്ചില്‍ പോലുള്ള എരിവുള്ള വേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഇതിനെ ആസിഡ് റിഫ്‌ലക്‌സ് എന്നും വിളിക്കാറുണ്ട്.
ലോവര്‍ അന്നനാളത്തിലെ സ്ഫിന്‍ക്റ്ററിന്റെ വിശ്രമം

ആമാശയത്തെയും അന്നനാളത്തെയും വിഭജിക്കുന്ന ഒരു സ്ഫിങ്ക്റ്ററിന് നല്‍കിയിരിക്കുന്ന പേരാണ് ലോവര്‍ ഈസോഫേഷ്യല്‍ സ്ഫിങ്ക്റ്റര്‍. ഭക്ഷണം കഴിച്ചതിനുശേഷം നിങ്ങള്‍ കിടന്നാല്‍, എൽഇഎസ് കൂടുതല്‍ വിശ്രമിക്കുകയും ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ ഒഴുകാന്‍ അനുവദിക്കുകയും ചെയ്യും. ബാക്ക്ഫ്‌ലോയിലൂടെ ആസിഡ് റിഫ്‌ലക്‌സ് രൂപം കൊള്ളുന്നു, ഇത് നെഞ്ചെരിച്ചിലും ദഹനക്കേടും പോലുള്ള വേദനാജനകമായ ലക്ഷണങ്ങൾക്ക് കാരണമായേക്കാം.

ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് രോഗത്തിന്റെ സാധ്യത
രാത്രി വൈകിയുള്ള ഭക്ഷണം ഒരു സാധാരണ സംഭവമാണ്. ഇത്തരത്തിൽ പതിവായി രാത്രിയിൽ വൈകി ഭക്ഷണം കഴിക്കുന്നത് ആസിഡ് റിഫ്‌ലക്‌സിന് ഇടയാക്കുകയും അന്നനാളത്തിലെ പരിക്കിനും കാരണമായേക്കാം. പതിയെ ഇത് ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് രോ​ഗത്തിന് ആരംഭത്തിന് കാരണമാകും. ദീര്‍ഘകാലമായി നിലനിൽകുന്ന ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് രോ​ഗം ചികിത്സിച്ചില്ലെങ്കില്‍ വിട്ടുമാറാത്ത വേദന, അള്‍സര്‍ എന്നിവയ്ക്ക് പോലും കാരണമാകും.

പച്ചക്കറിവിളവെടുപ്പ് നടത്തി

എടപ്പെട്ടി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറി ലഭ്യമാക്കുന്നതിനായി എടപ്പെട്ടി ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും മുട്ടിൽ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം നിർമ്മിച്ച ഗൃഹാങ്കണപച്ചക്കറിത്തോട്ടത്തിൽ നിന്നും വിദ്യാർത്ഥികൾ വിളവെടുപ്പ് നടത്തി. പയർ,

സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്;വെള്ളിമെഡൽ നേട്ടവുമായി ആൽഫിയ സാബു

നടവയൽ: തിരുവനന്തപുരത്ത് നടന്ന അറുപത്തിയേഴാമത് സംസ്ഥാനകളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജുനിയർ ഗേൾസ് ഹൈകിക്കിൽ ആൽഫിയ സാബുവിന് വെള്ളിമെഡൽ. നടവയൽ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. കോയിക്കാട്ടിൽ സാബു അബ്രാഹാമി ന്റേയും

ഇലക്ട്രോണിക്സ് ദേശീയ ശല്‍പശാല ഡിസംബര്‍ 15 മുതല്‍

മാനന്തവാടി ഗവ കോളേജില്‍ ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മൈക്രോ കണ്‍ട്രോളര്‍ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം ഡെവലപ്‌മെന്റില്‍ ദേശീയ ശില്‍പശാല സംഘടിപ്പിക്കുന്നു. ഡിസംബര്‍ 15 മുതല്‍ 19 വരെ നടക്കുന്ന സെപം 2025 ശില്‍പശാലയില്‍ ദേശീയതലത്തിലെ അധ്യാപകര്‍,

സൗജന്യ തയ്യല്‍ പരിശീലനം

പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ തയ്യല്‍ പരിശീലനം നല്‍കുന്നു. ഡിസംബര്‍ 17 ന് ആരംഭിക്കുന്ന പരിശീലനത്തിന് 18 നും 50 നും ഇടയില്‍ പ്രായമുള്ള തൊഴിൽരഹിതരായ വനിതകള്‍ക്കാണ് അവസരം.

ജനവിധി നാളെ അറിയാം; വോട്ടെണ്ണല്‍ രാവിലെ ഏട്ട് മുതല്‍

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ(ഡിസംബര്‍ 13) രാവിലെ ഏട്ട് മുതല്‍ ജില്ലയിലെ ഏഴ് കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ബ്ലോക്ക്തല വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പഞ്ചായത്തുകളുടെയും

കാലുകളിലുണ്ടാകുന്ന ഈ പ്രശ്‌നങ്ങളിലൂടെ അറിയാം കാന്‍സറിന്റെ ലക്ഷണങ്ങള്‍

ശരീരത്തിലുണ്ടാകുന്ന ചില ലക്ഷണങ്ങള്‍ ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാകാം. കാലുകളിലുണ്ടാകുന്ന ബുദ്ധിമുട്ടുകളായ പേശികളുടെ ബലക്കുറവ്, വേദന ഇവയൊക്കെ വെരിക്കോസ് വെയിനുകള്‍ പോഷകാഹാരക്കുറവ് ഇവയൊക്കെയായി ബന്ധപ്പെട്ട് ഉണ്ടാകാം. എങ്കിലും കാലുകളിലെ സ്ഥിരമായ ചില ലക്ഷണങ്ങള്‍ കാന്‍സറിന്റെ മുന്നറിയിപ്പ് സൂചനകളായിരിക്കാം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.