പ്രഥമ ആയുഷ് കായകല്പ പുരസ്കാരം – ഒന്നാംസ്ഥാനം നേടിയ മൂപ്പൈനാട് ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജ്ജിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി . തിരുവനന്തപുരം ജിമ്മി ജോർജ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മൂപ്പൈനാട് പഞ്ചായത്തു പ്രസിഡന്റ് ശ്രീ ആർ ഉണ്ണികൃഷ്ണൻ , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സാലിം പി കെ , മെഡിക്കൽ ഓഫീസർ ഡോ രേഖ സി എൻ എന്നിവർ ചേർന്നാണ് പുരസ്കാരം ഏറ്റു വാങ്ങിയത് . ശുചിത്വം , മാലിന്യനിർമാർജനം ,അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തിയാണ് ഈ അവാർഡ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയാണ് സമ്മാനമായി സ്ഥാപനത്തിന് ലഭ്യമാവുക. 2023ല്‍ എന്‍ എ ബി എച്ച് അംഗീകാരം നേടിയിട്ടുള്ള ഈ സ്ഥാപനത്തിൽ നിന്നും യോഗ പരിശീലനം, മാനസികാരോഗ്യ പദ്ധതി, വയോജനങ്ങൾക്കുള്ള പ്രത്യേക ഒ പി , ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക ആരോഗ്യപരിരക്ഷ, ഉന്നതികളിൽ താമസിക്കുന്ന വിഭാഗക്കാർക്ക് ഉള്ള തുടർമെഡിക്കൽ ക്യാമ്പുകൾ എന്നിവ നൽകി വരുന്നുണ്ട് . സ്ഥാപനത്തോട് ചേർന്ന് നാഷണൽ ആയുഷ് മിഷൻ്റെ സഹായത്തോടെ ഒ പി ലെവൽ പഞ്ചകർമ്മ സെന്ററും ഫിസിയോതെറാപ്പി സെന്ററും അടുത്ത ദിവസങ്ങളിൽ തന്നെ പ്രവർത്തനം ആരംഭിക്കും . മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെയും ഭാരതീയ ചികിത്സ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷൻ്റെയും സഹകരണത്തോടെയാണ് സ്ഥാപനം ഈ കായകല്പ പുരസ്കാര നേട്ടം കൈവരിച്ചത്.

സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് അടച്ചു;ഓണാവധി സെപ്റ്റംബർ 7 വരെ
സംസ്ഥാനത്തെ സ്കൂളുകള്‍ ഓണാവധിക്കായി ഇന്ന് അടച്ചു. ഓണാഘോഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുന്നത്. സെപ്റ്റംബര്‍ 8നാണ് സ്കൂളുകള്‍ തുറക്കുക. ഓണപ്പരീക്ഷ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. സ്കൂള്‍ തുറന്ന് 7 ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും. ഓണാവധി വെട്ടിച്ചുരുക്കാന്‍