തിരുവനന്തപുരം: കേരളം പുതിയതായി ആര് ഭരിക്കുമെന്ന് തീരുമാനിക്കാന്‍ കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴു മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. മത സാമൂദായിക രാഷ്ട്രീയ നേതാക്കള്‍ രാവിലെ തന്നെ എത്തി വോട്ടു രേഖപ്പെടുത്തി. 140 മണ്ഡലങ്ങളില്‍ 957 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴു മണി മതുല്‍ വൈകിട്ട് ഏഴു മണി വരെയാണ് പോളിംഗ്.
ചരിത്രം തിരുത്തി എല്‍.ഡി.എഫിനു തുടര്‍ഭരണം, പ്രവചനങ്ങള്‍ തെറ്റിച്ച് യു.ഡി.എഫ്. തിരികെ അധികാരത്തിലേക്ക്, നേമത്തെ ഒറ്റത്താമരയില്‍നിന്ന് നിയമസഭയിലെ നിര്‍ണായകശക്തിയായി എന്‍.ഡി.എ…സാധ്യകളെല്ലാം തുറന്നിട്ട്, മൂന്ന് മുന്നണികള്‍ക്കും പ്രതീക്ഷയേകി കേരളത്തിലെ സമ്മതിദായകര്‍ ഇന്നു പോളിങ് ബൂത്തിലേക്ക് എത്തുന്നത്.ഇന്ന് വൈകിട്ട്
ഏഴിനുശേഷം, വിരല്‍ത്തുമ്പിലെ വിധി ആര്‍ക്കനുകൂലമെന്നറിയാന്‍ മേയ് രണ്ടുവരെ കാത്തിരിക്കണം.
വിവാദങ്ങളും ആരോപണപ്രത്യാരോപണങ്ങളും ആവേശം നിറച്ച പ്രചണ്ഡപ്രചാരണത്തിനൊടുവിലാണു കോവിഡ് മഹാമാരിക്കാലത്ത്, 15-ാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴുമുതല്‍ െവെകിട്ട് ഏഴുവരെ നടക്കുന്നത്. (മാവോയിസ്റ്റ് ഭീഷണിയുള്ള ഒന്‍പത് മണ്ഡലങ്ങളില്‍ െവെകിട്ട് ആറുവരെ). എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരുമണിക്കൂര്‍ കോവിഡ് ബാധിതര്‍ക്കും ക്വാറെന്റെനില്‍ കഴിയുന്നവര്‍ക്കും പി.പി.ഇ. കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്യാം.
സംസ്ഥാനത്താകെ 40,771 പോളിങ് ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞതവണത്തേക്കാള്‍ 15,730 ബൂത്തുകള്‍ അധികം. 3.5 ലക്ഷം ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ജോലികള്‍ക്കു നിയോഗിച്ചിട്ടുണ്ട്. 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികള്‍. വിധിയെഴുതുന്നത് 2.74 കോടി (2,74,46,039) സമ്മതിദായകര്‍. വോട്ടെടുപ്പ് സംബന്ധിച്ച സംശയങ്ങള്‍ക്കായി ഓഫീസ് സമയത്ത്, 1950 എന്ന നമ്പറില്‍ വിളിച്ചാല്‍ ജില്ലാ കലക്ടറേറ്റുകളില്‍നിന്നു മറുപടി ലഭിക്കും.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.