തിരുനെല്ലി:വ്യാപാരി വ്യവസായി സമിതി തിരുനെല്ലി യൂണിറ്റ് രോഗിയായ തിരുനെല്ലി സ്വദേശി സി. ടി രഘുനാഥന് ലോട്ടറി സ്റ്റാൾ നൽകി. സ്റ്റാളിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി സമിതി മാനന്തവാടി ഏരിയ കമ്മറ്റി പ്രസിഡന്റ് സുരേഷ്‌കുമാർ നിർവഹിച്ചു. തിരുനെല്ലി ഗ്രാമ പഞ്ചായത്ത് ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എൻ ഹരീന്ദ്രൻ,സമിതി ഏരിയ ട്രഷറർ സലീം, തിരുനെല്ലി ദേവസ്വം മാനേജർ പി.കെ പ്രേമചന്ദ്രൻ,ടി.സന്തോഷ് കുമാർ.,പി കെ വാസുദേവൻ ഉണ്ണി,വ്യാപാരി വ്യവസായി സമിതി തിരുനെല്ലി യൂണിറ്റ് സെക്രട്ടറി സുരാജ്, പ്രസിഡന്റ് സിദ്ധുലാൽ, ട്രഷറർ വിജീഷ് കെ.എസ് തുടങ്ങിയവർ പങ്കെടുത്തു.

30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന വർദ്ധിക്കുന്നു ; എങ്ങനെ പ്രതിരോധിക്കാം?
30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന കൂടി വരുന്നതായി പഠനം. കാൽമുട്ടിലെ ഘടനാപരമായ മാറ്റങ്ങൾ, അതായത് നേരിയ തരുണാസ്ഥി വൈകല്യങ്ങൾ, ചെറിയ അസ്ഥി സ്പർസ് എന്നിവ 30 വയസ്സുള്ള വ്യക്തികളിൽ പലപ്പോഴും രോഗലക്ഷണങ്ങളില്ലാതെ കാണപ്പെടുന്നതായി കണ്ടെത്തി.