കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (6.04.21) പുതുതായി നിരീക്ഷണത്തിലായത് 451 പേരാണ്. 279 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3743 പേര്‍. ഇന്ന് പുതുതായി 18 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1177 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 316444 സാമ്പിളുകളില്‍ 311545 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 282622 നെഗറ്റീവും 28923 പോസിറ്റീവുമാണ്.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.