മഞ്ഞക്കൊന്ന നിര്‍മ്മാര്‍ജനം പുനരാംരഭിച്ചില്ല

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് വന്യജീവി സങ്കേതത്തില്‍ 2020 ഏപ്രിലില്‍ നിര്‍ത്തിവച്ച മഞ്ഞക്കൊന്ന നിര്‍മ്മാര്‍ജനം പുനരാംരഭിച്ചില്ല. അധിനിവേശ സസ്യ ഇനത്തില്‍പ്പെട്ട മഞ്ഞക്കൊന്ന നൈസര്‍ഗികവനത്തെ അനുദിനം കീഴ്‌പ്പെടുത്തുന്നതിനിടെയാണ് നിര്‍മാര്‍ജന പ്രവൃത്തി പുനരാരംഭിക്കുന്നതില്‍ വിമുഖത. ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരുവിലെ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയ്ക്കാണ് വന്യജീവി സങ്കേതത്തില്‍ മഞ്ഞക്കൊന്ന നിര്‍മാര്‍ജനത്തിനു സംസ്ഥാന വനംവന്യജീവി വകുപ്പ് അനുമതി നല്‍കിയത്. മഞ്ഞക്കൊന്ന നിര്‍മാജനത്തിനു ചെലവ് പൂര്‍ണമായും സൊസൈറ്റിയാണ് വഹിക്കുന്നത്. വയനാട് വന്യജീവി സങ്കേതം ഉള്‍പ്പെടുന്ന നീലഗിരി ജൈവമണ്ഡലത്തിലെ വനം അധിനിവേശസസ്യങ്ങളുടെ വ്യാപനംമൂലം കടുത്ത ഭീഷണിയിലാണ്. മഞ്ഞക്കൊന്നയ്ക്കു പുറമേ അരിപ്പൂ(കൊങ്ങിണി), കമ്മ്യൂണിറ്റ് പച്ച, ആനത്തൊട്ടാവാടി, ധൃതരാഷ്ട്രപ്പച്ച, പാര്‍ത്തീനിയം, കമ്മല്‍പ്പൂ തുടങ്ങിയ ഇനം അധിനിവേശ സസ്യങ്ങളും വനത്തില്‍ ധാരാളമാണ്. സ്വാഭാവിക സസ്യലതാദികളെ നശിപ്പിച്ചു തഴച്ചുവളരുന്ന ഇവ കാടിന്റെ സന്തുലനത്തെ തകര്‍ക്കുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിരുന്നു.

കര്‍ണാടകയിലെ ബന്ദിപ്പുര, നാഗര്‍ഹോള, കാവേരി, ബിആര്‍ടി, നൂഗു, തമിഴ്‌നാട്ടിലെ മുതുമല പ്രദേശങ്ങളും ഉള്‍പ്പെടുന്ന നീലഗിരി ജൈവമണ്ഡലത്തില്‍ അധിനിവേശസസ്യങ്ങള്‍ കൂടുതലുള്ളത് വയനാട് വന്യജീവി സങ്കേതത്തിലാണ്. മുത്തങ്ങ, ബത്തേരി, തോല്‍പ്പെട്ടി, കുറിച്യാട് എന്നീ നാല് റേഞ്ചുകള്‍ ഉള്‍പ്പെടുന്നതാണ് 344.4 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വയനാട് വന്യജീവി സങ്കേതം. ഇതില്‍ കുറിച്യാട് ഒഴികെ റേഞ്ചുകളില്‍ മഞ്ഞക്കൊന്ന വ്യാപകമായി വളരുന്നുണ്ട്. മുത്തങ്ങ റേഞ്ചിലെ കാക്കപ്പാടം, തകപ്പാടി പ്രദേശങ്ങളിലായി നൂറുകണക്കിനു എക്കര്‍ നൈസര്‍ഗിക അടിക്കാടാണ് മഞ്ഞക്കൊന്ന വ്യാപനം മൂലം നശിച്ചത്. പതിറ്റാണ്ടുകള്‍ മുമ്പ് സമൂഹിക വനവത്കരണ വിഭാഗം നട്ടുവളര്‍ത്തിയ തൈകളാണ് വലിയ വിപത്തായി മാറിയത്. തൈകള്‍ വേരോടെ പിഴുതുമാറ്റിയും (അപ്‌റൂട്ടിംഗ്) വളര്‍ച്ചെയത്തിയവയുടെ തോല്‍ ഒരു മീറ്റര്‍ ഉയരത്തില്‍ ചെത്തിനീക്കി ഉണക്കിയും (ബാര്‍ക്കിംഗ്)മഞ്ഞക്കൊന്നകളെ നശിപ്പിക്കാന്‍ വനസേന നടത്തിയ ശ്രമം വിജയിച്ചിരുന്നില്ല. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലങ്ങളില്‍ 28 മീറ്റര്‍ വരെ ഉയരത്തില്‍ കുടയുടെ ആകൃതിയില്‍ വളരുന്ന സസ്യമാണ് മഞ്ഞക്കൊന്ന. മണ്ണിന്റെ നൈസര്‍ഗിക ഗുണങ്ങള്‍ നഷ്ടമാക്കുന്ന മഞ്ഞക്കൊന്ന വലിയതോതിലുള്ള നിര്‍ജലീകരണത്തിനും കാരണമാകുന്നുണ്ട്.

ബംഗളൂരു വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി 2019ലാണ് വന്യജീവി സങ്കേതത്തില്‍ മഞ്ഞക്കൊന്ന നിര്‍മാര്‍ജനം തുടങ്ങിയത്. മഞ്ഞക്കൊന്നയുടെ ചെടികള്‍ വേരോടെ പിഴുത് വീണ്ടും കിളിര്‍ക്കാത്ത രീതിയില്‍ തലകുത്തനെ കുഴിച്ചിടുന്ന രീതിയാണ് സൊസൈറ്റി അവലംബിച്ചത്. ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ പണിയ, കാട്ടുനായ്ക്ക, മുള്ളുക്കുറുമ വിഭാഗങ്ങളിലെ തൊഴിലാളികളെയാണ് പ്രവൃത്തിക്കു നിയോഗിച്ചത്. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനുള്ള തനതു ഫണ്ടാണ് സൊസൈറ്റി മഞ്ഞക്കൊന്ന നിര്‍മാര്‍ജനത്തിനു വിനിയോഗിച്ചത്.

വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, ബത്തേരി റേഞ്ചുകളുടെ അതിര്‍ത്തി പ്രദേശങ്ങളിലായി ഏകദേശം 3,000 ഏക്കറിലാണ് സൊസൈറ്റി മഞ്ഞക്കൊന്ന നിര്‍മാര്‍ജനം നടത്തിയത്. വനത്തിലെ കാക്കപ്പാടം, രാംപൂര്‍, പൊന്‍കുഴി, രാംപള്ളി, മുത്തങ്ങ, തകരപ്പാടി തുടങ്ങിയ പ്രദേശങ്ങളിലായി ചെറുതും വലതുമടക്കം ഒന്നരക്കോടിയോളം മഞ്ഞക്കൊന്നകള്‍ പിഴുതു തലകുത്തനെ കുഴിച്ചിട്ടു. വലിയ ചെടികളുടെ വേരുകള്‍ കൊത്തിയരിഞ്ഞു ഉണക്കി. മഞ്ഞക്കൊന്ന നിര്‍മാര്‍ജനം നടന്ന പ്രദേശങ്ങളിലെ കമ്മ്യൂണിസ്റ്റ് പച്ചയും നശിപ്പിച്ചു. ഒരു ലക്ഷം മുളംതൈകള്‍ നട്ടുപിടിപ്പിച്ചു. ഈ ഘട്ടത്തിലാണ് കോവിഡ് വ്യാപനത്തെത്തുടര്‍ന്നു പ്രവൃത്തി നിര്‍ത്തിവയ്‌ക്കേണ്ടിവന്നത്. പ്രവൃത്തി പുനരാരംഭിക്കുന്നതില്‍ സൊസൈറ്റിയും വനംവന്യജീവി വകുപ്പും ശുഷ്‌കാന്തി കാട്ടാത്ത സ്ഥിതിയാണ് ഇപ്പോള്‍.

ഇനി പോക്കറ്റ് കീറും ; മൊബൈൽ നിരക്കുകൾ വർദ്ധിപ്പിക്കാനൊരുങ്ങി ടെലികോം ഓപ്പറേറ്റർമാർ

രാജ്യത്ത് ഈ വർഷം അവസാനത്തോടെ മൊബൈൽ റീചാർജ് നിരക്കുകൾ വർദ്ധിപ്പിക്കാൻ സാധ്യത. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ, ഐഡിയ എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാർ മൊബൈൽ താരിഫ് വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. 10 മുതൽ

പാലക്കാട് നിപ മരണം: രോഗബാധിതൻ സഞ്ചരിച്ചതിലേറെയും കെഎസ്ആർടിസി ബസുകളിൽ, ആഴ്ചയിൽ 3 തവണ അട്ടപ്പാടിയിൽ പോയി

പാലക്കാട് : പാലക്കാട് നിപ ബാധിച്ച് മരിച്ച കുമാരംപുത്തൂര്‍ സ്വദേശിയായ വയോധികൻ യാത്രക്ക് വേണ്ടി ഉപയോഗിച്ചത് പൊതുഗതാഗത സംവിധാനമെന്ന് സ്ഥിരീകരിച്ചു. പനി ബാധിച്ച ശേഷവും കെഎസ്ആർടിസി ബസിലാണ് കൂടുതലും യാത്ര ചെയ്തത്. ആഴ്ചയിൽ മൂന്ന്

ട്രെയിൻയാത്രയിൽ ബുദ്ധിമുട്ടുണ്ടോ? വാട്ട്സ്ആപ്പ് ഉണ്ടേൽ ഡോണ്ട് വറി! റെയിൽമദദ് ഉണ്ട് സഹായത്തിന്

ട്രെയിന്‍ യാത്രക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടായാല്‍ ഉടനടി പരാതി സമര്‍പ്പിക്കാന്‍ ഒരു സംവിധാനമുണ്ടോയെന്ന് ചോദിച്ചാല്‍, പറയാന്‍ ചിലരെങ്കിലും ഒന്ന് ബുദ്ധിമുട്ടും. എന്നാല്‍ ഇനി ആ സങ്കടം വേണ്ട. ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്കായി റെയില്‍മദദ് എന്നൊരു വാട്ട്‌സ്ആപ്പ്

സ്‌കൂള്‍ സമയമാറ്റത്തില്‍ ഇനി ചര്‍ച്ചയില്ല; സംഘടനകളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട കോടതി വിധിയിലും വിദ്യാഭ്യാസ അവകാശ നിയമത്തിലും ഇനി ചര്‍ച്ചയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സംഘടനകളെ ഈ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ സമയമാറ്റം

തിളച്ചുമറിഞ്ഞ് വെളിച്ചെണ്ണ വില; ലിറ്ററിന് 400 രൂപയ്ക്ക് മുകളിൽ, തേങ്ങയുടെ വിലയും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് വെളിച്ചെണ്ണ വില. ചില്ലറ വിൽപന ലിറ്ററിന് 450 രൂപ വരെ ഉയർന്നു.മൊത്തവിൽപന ലിറ്ററിന് 400 രൂപയോളമെത്തി. ഇതോടെ ഓണവിപണിയിൽ വെളിച്ചെണ്ണ വില തിളച്ചുമറിയുമെന്നുറപ്പായി. ലിറ്ററിന് 500 രൂപ വരെ ഉയരാൻ

അക്രമാസക്തി കുറയ്ക്കാൻ തെരുവുനായ്ക്കൾക്ക് ദിവസവും ചിക്കനും ചോറും; പദ്ധതി തയ്യാറാക്കി ബെംഗളൂരു കോർപ്പറേഷൻ

ബെംഗളൂരു: തെരുവുനായകളുടെ അക്രമാസക്തി കുറയ്ക്കാൻ പുതിയ പദ്ധതി തയ്യാറാക്കി ബെംഗളൂരു കോർപ്പറേഷൻ. എല്ലാ ദിവസവും ഒരു നേരം വെച്ച് കോഴിയിറച്ചിയും ചോറും നൽകുന്നതാണ് പദ്ധതി. നഗരത്തിലെ ഏകദേശം 5000ത്തോളം വരുന്ന തെരുവുനായ്ക്കൾക്കാണ് ഈ ‘ആനുകൂല്യം’

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.