കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌ക്കന്‍ കൊല്ലപ്പെട്ടു. മുത്തങ്ങ കോളുര്‍ കടമ്പക്കാട്ട് കാട്ടുനായ്ക്ക കോളനിയിലെ ശെലവന്‍ (65)ആണ് കൊല്ലപ്പെട്ടത്. കോളൂര്‍ കോളനിക്ക് സമീപത്തെ വനത്തില്‍ ഇന്ന് രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ശെലവന്റെ മൃതദേഹം കണ്ടെത്തിയത്. ഈ കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് കോളനിയില്‍ നിന്ന് ശെലവന്‍ പൊന്‍കുഴിയിലെ മകളുടെ വീട്ടിലേക്ക് പോയത്. എന്നാല്‍ പിന്നിട് ഇയാളെ കാണാതായി. തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് ഇന്ന് രാവിലെ വനത്തില്‍ ശെലവന്റെ മൃതദേഹം കണ്ടെത്തിയത്.

കൂടികാഴ്ച്ച
ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658