കല്‍പ്പറ്റ:മന്നം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വയനാട് ജില്ലാ തല അവലോകന യോഗം കൽപ്പറ്റ എന്‍.എസ്.എസ് യൂണിയന്‍ മന്ദിരത്തില്‍ വെച്ച് കൂടിയ യോഗത്തില്‍ വെച്ച് കരയോഗം രജിസ്ട്രാര്‍ പി. എന്‍. സുരേഷ് ഉദ്ഘാടനം ചെയ്തു. വൈത്തിരി യൂണിയന്‍ പ്രസിഡന്റ് എ. പി. നാരായണന്‍ നായര്‍ അധ്യക്ഷം വഹിച്ച യോഗത്തില്‍ ഡിപ്പാര്‍ട്‌മെന്റ് സെക്രട്ടറി വി. വി. ശശീധരന്‍ നായര്‍, ഡോ.പി. നാരായണന്‍ നായര്‍, ഐക്കരശ്ശേരി ഗോപാലകൃഷ്ണന്‍, പി. കെ. സുധാകരന്‍, രാജേഷ്.കെ.അലക്‌സ് എന്നിവര്‍ സംസാരിച്ചു.

സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന്
നോര്‍ക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ അദാലത്ത് നടക്കും. അദാലത്തിലേക്ക് ജൂലൈ 31 വരെ