ജില്ലാ കളക്ടറുടെ പൊതുജന പരാതി പരിഹാരം 22, 23 തിയതികളില്‍

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പൊതുജന പരാതി പരിഹാരത്തിന്റെ രണ്ടാംഘട്ടം
സെപ്റ്റംബർ 23 ന് നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലും 24 ന് എടവക ഗ്രാമപഞ്ചായത്തിലും
രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ നടക്കും.

പരിഹാര പരിപാടിയിലേക്ക് നാളെ(സെപ്റ്റംബര്‍ 11) മുതല്‍ 17 വൈകിട്ട് അഞ്ച് വരെ പരാതികള്‍ നല്‍കാം. ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും പൊതുജനങ്ങളെ നേരില്‍ കണ്ട് പ്രശ്നങ്ങള്‍ കേള്‍ക്കും. പൊതുജനങ്ങള്‍ക്കിടയില്‍ അടിയന്തിരമായി തീര്‍പ്പാക്കേണ്ട പരാതികള്‍ക്ക് പരിഹാര നടപടികള്‍ സ്വീകരിക്കുകയാണ് ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പൊതുജന പരാതി പരിഹാരത്തിലൂടെ. ആരോഗ്യ-അക്ഷയ-ബാങ്ക് സര്‍വ്വീസുകള്‍ക്കായി പരാതി പരിഹാര പദ്ധതിയില്‍ പ്രത്യേക കൗണ്ടര്‍ സജീകരിക്കും. എടവക ഗ്രാമപഞ്ചായത്ത് പരിധിയിലെ ദ്വാരക, കല്ലോടി, രണ്ടേനാല് എന്നീ സ്ഥലങ്ങളിലും നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലെ വടക്കനാട്, നായ്ക്കട്ടി, കല്ലൂര്‍ അക്ഷയ കേന്ദ്രങ്ങളിലുമാണ് അപേക്ഷകള്‍ നല്‍കേണ്ടത്. ലഭിക്കുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അയച്ചു നല്‍കി തുടര്‍ നടപടി സ്വീകരിക്കും.

സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍ എന്നിവ നല്‍കുന്നതിലെ കാലതാമസം, നിരസിക്കല്‍, കെട്ടിട നമ്പര്‍, നികുതി, വയോജന സംരക്ഷണം, പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, ശാരീരിക/ ബുദ്ധി/ മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌ക്കരണം, പൊതു ജല സ്രോതസുകളുടെ സംരക്ഷണം, കുടിവെള്ളം, റേഷന്‍കാര്‍ഡ് (എ.പി.എല്‍/ബി.പി.എല്‍-ചികിത്സാ ആവശ്യങ്ങള്‍ക്ക്), കര്‍ഷിക വിള ഇന്‍ഷുറന്‍സ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/ സഹായം, ഭക്ഷ്യ സുരക്ഷ, വ്യവസായ സംരംഭങ്ങള്‍ക്കുളള അനുമതി, ആരോഗ്യം, വനം-വന്യജീവി, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ച പരാതികള്‍/അപേക്ഷകള്‍, അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റല്‍, പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, പെന്‍ഷനുകള്‍ (വിവാഹ/ പഠനധന സഹായം/ ക്ഷേമം), സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍- കുടിശ്ശിക ലഭിക്കുക, പെന്‍ഷന്‍ അനുവദിക്കുക, തെരുവുനായ ശല്യം, തെരുവു വിളക്കുകള്‍, കൃഷി നാശത്തിനുള്ള സഹായങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച അപേക്ഷകളാണ് സ്വീകരിക്കുന്നത്.

നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍, പ്രൊപോസലുകള്‍, ലൈഫ് മിഷന്‍, ജോലി ആവശ്യപ്പെട്ടുള്ള /പി.എസ്.സി സംബന്ധമായ വിഷങ്ങളിലെ അപേക്ഷകള്‍, വായ്പ എഴുതിത്തള്ളല്‍, പൊലീസ് കേസുകള്‍, ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പട്ടയങ്ങള്‍, തരംമാറ്റം), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സഹായത്തിനുള്ള അപേക്ഷകള്‍, സാമ്പത്തിക സഹായ അപേക്ഷകള്‍ (ചികിത്സയുള്‍പ്പെടെ), ജീവനക്കാര്യം, റവന്യൂ റിക്കവറി-വായ്പ തിരിച്ചടവിനുള്ള സാവകാശം, ഇളവുകള്‍ എന്നിവ സംബന്ധിച്ച അപേക്ഷകള്‍ അദാലത്തില്‍ സ്വീകരിക്കില്ല.

അധ്യാപക നിയമനം

കണിയാമ്പറ്റ ഗവ. യുപി സ്കൂളിൽ നിലവിൽ ഒഴിവുള്ള യുപിഎസ് ടി ഹിന്ദി തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം ഒക്ടോബർ 31 വെള്ളി രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ നടക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി

‘അർജന്റീന ടീമും മെസിയും കേരളത്തിലേക്ക് വരില്ല’; സ്ഥിരീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മെസിയും അർജന്റീന ടീമും കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മെസി എത്തില്ലെന്ന കാര്യം ഇപ്പോഴാണ് മനസിലായതെന്നും അദ്ദേഹം വ്യക്തമാക്കി.കലൂർ സ്റ്റേഡിയം മുഴുവൻ സ്പോൺസർക്ക് വിട്ടുകൊടുക്കില്ലെന്നും, സ്പോൺസർ എത്തിയതത് നവീകരണ പ്രവർത്തനങ്ങൾക്കായാണെന്നും

എസ്എസ്എല്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; മാര്‍ച്ച് 5ന് തുടങ്ങും, ഫലപ്രഖ്യാപനം മെയ് 8 ന്

തിരുവനന്തപുരം: 2026 ലെ എസ്എസ് എല്‍ സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 5 ന് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കും. മാര്‍ച്ച് 30 ന് പരീക്ഷ അവസാനിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പരീക്ഷകള്‍

അഭിഭാഷകനെ മരിച്ച നിലയിൽ കണ്ടെത്തി

പുൽപ്പള്ളി കാപ്പിക്കുന്ന് കാരക്കാട്ട് ഇലഞ്ഞിക്കൽ അഡ്വ. മനോജി (52) നെയാണ് കാപ്പിക്കുന്നിലെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.ഭാര്യ ഷിമ. മക്കൾ നിരഞ്ജനൻ , നന്ദു. Facebook Twitter WhatsApp

ശ്രദ്ധിക്കുക ഈ ലക്ഷണങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്; സ്‌ട്രോക്കിന്റെ സൂചനയാവാം

തലച്ചോറിലേക്ക് ആവശ്യമായ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് സ്‌ട്രോക്ക് അല്ലെങ്കില്‍ പക്ഷാഘാതം ഉണ്ടാകുന്നത്. രക്തക്കുഴലുകളിലെ തടസ്സമോ തലച്ചോറിലുണ്ടാകുന്ന രക്തസ്രാവമോ സ്‌ട്രോക്കിന് കാരണമാകാം. ലോകമെമ്പാടും സംഭവിക്കുന്ന മരണങ്ങളില്‍ രണ്ടാമത്തെ പ്രധാനകാരണങ്ങളിലൊന്നാണ് ഇത്. സ്‌ട്രോക്ക് ഏത് പ്രായത്തിലുള്ളവരെയും ബാധിക്കാം. തലച്ചോറിന്റെ

ശ്രേയസ് “ജ്യോതിസ്” സ്വാശ്രയ സംഘം വാർഷികവും,കുടുംബ സംഗമവും സംഘടിപ്പിച്ചു.

ചീരാൽ യൂണിറ്റിലെ ജ്യോതിസ് സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും നെന്മേനി ഗ്രാമ പഞ്ചായത്ത്‌ മെമ്പർ വിനോദിനി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യ സന്ദേശം നൽകി.സംഘം പ്രസിഡന്റ്‌ സീനുഭായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.