കൂർഗ് പ്ലാന്റേഷൻ അസോസിയേഷൻ ( C P A ) ഭാരവാഹികൾക്ക് വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കൽപറ്റയിൽ സ്വീകരണം നൽകി.ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഫീൽഡ് വിസിറ്റിൽ പങ്കെടുക്കുകയും ഗൂർഗിലെ കൃഷിരീതി വിശദീകരിക്കുകയും ചെയ്തു. കർണാടകയിലെ ഏറ്റവും പഴക്കം ചെന്ന സംഘടനയായ CPA യും വയനാട്ടിലെ 1942 ൽ രൂപീകരിച്ച WCGA സംഘടനയും ആദ്യമായാണ് ഇത് പോലൊരു പരുപാടിയിൽ ഒന്നിക്കുന്നത്. CPA ചെയർമാൻ നന്ദ ബലിയപ്പ, അനൂപ് പാലുകുന്ന്, മധുബൊപ്പയ്യ, അഷോക് കുമാർ, അലി ബ്രാൻ ,ജൈനൻ ചിറദീപ് രാജേഷ് എന്നിവർ സംസാരിച്ചു

കടുവയെ തുരത്താനോ പിടികൂടാനോ കഴിഞ്ഞില്ലെങ്കിൽ മയക്കുവെടി വെക്കാൻ ഉത്തരവ്
പനമരം: പച്ചിലക്കാട് പടിക്കംവയൽ പ്രദേശത്തെ മനുഷ്യവാസമുള്ള മേഖലയിലിറങ്ങിയ കടുവയെ തിരികെ വനത്തിലേക്ക് തുരത്താൻ കഴിഞ്ഞില്ലെങ്കിൽ കൂട് വെച്ച് പിടിക്കാൻ ശ്രമിക്കണമെന്നും, അതിലും പരാജയപ്പെടുകയാണെ ങ്കിൽ മയക്കുവെടി വെച്ച് പിടികൂടണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ






