കോവിഡ് കാരണം ട്രെയിൻ സർവിസുകൾ നിർത്തുമോ; വിശദീകരണവുമായി റെയിൽവേ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാംതരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുകയാണ്. ഇനിയൊരു ലോക്ഡൗൺ വരുമോയെന്ന ആശങ്ക ജനങ്ങൾക്കുണ്ടെങ്കിലും രാജ്യവ്യാപക ലോക്ഡൗൺ ഇനിയുണ്ടാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വ്യക്തമാക്കിക്കഴിഞ്ഞു. ട്രെയിൻ സർവിസുകളെ കോവിഡ് വ്യാപനം ബാധിക്കുമോയെന്ന ആശങ്ക യാത്രക്കാർക്കിടയിൽ ശക്തമാണ്. കഴിഞ്ഞ ലോക്ഡൗണിൽ ട്രെയിൻ സർവിസുകൾ നിർത്തിവെച്ചതാണ് ആശങ്കക്ക് കാരണം. ഇതിന് മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.

ട്രെയിൻ സർവിസുകൾ നിർത്തലാക്കാൻ യാതൊരു ഉദ്ദേശ്യവുമില്ലെന്നാണ് ഇന്ത്യൻ റെയിൽവേ ബോർഡ് അധ്യക്ഷനും സി.ഇ.ഒയുമായ സുനീത് ശർമ വ്യക്തമാക്കിയത്. യാത്രക്കാരുടെ ആവശ്യാനുസരണം ട്രെയിനുകൾ സർവിസ് നടത്തുന്നുണ്ട്. നിലവിൽ ട്രെയിൻ സർവിസുകൾക്ക് എവിടെയും ലഭ്യതക്കുറവില്ല. സർവിസുകൾ നിലവിലേതു പോലെ തുടരുമെന്നും സുനീത് ശർമ വ്യക്തമാക്കി.

ഏപ്രിൽ-മേയ് മാസങ്ങളിലെ തിരക്ക് പരിഹരിക്കാൻ കൂടുതൽ ട്രെയിനുകൾ സർവിസ് നടത്തും. സെൻട്രൽ റെയിൽവേക്ക് 58 ട്രെയിനുകളും വെസ്റ്റേൺ റെയിൽവേക്ക് 60 ട്രെയിനുകളും കൂടുതലായി അനുവദിച്ചിട്ടുണ്ട്.

നിലവിൽ 1400 മെയിൽ എക്സ്പ്രസുകളും 5300 സബർബൻ സർവിസുകളുമാണ് നടത്തുന്നത്. 800 പാസഞ്ചർ ട്രെയിനുകളും ഓടുന്നുണ്ട്. ഇവ റിസർവേഷൻ ആവശ്യമില്ലാത്ത ട്രെയിനുകളായതിനാൽ തിരക്ക് കൂടുതലാണ്. പാസഞ്ചർ ട്രെയിനുകളുടെ എണ്ണം സംസ്ഥാനങ്ങളുടെ തീരുമാനത്തിനനുസരിച്ച് വർധിപ്പിക്കുമെന്നും റെയിൽവേ ബോർഡ് അധ്യക്ഷൻ പറഞ്ഞു.

ഫാക്ടറി മാനേജര്‍ നിയമനം

മാന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോപ്പറേറ്റീവ് ലിമിറ്റഡിനു കീഴിലുള്ള പ്രിയദര്‍ശിനി ടീ ഫാക്ടറിയില്‍ ഫാക്ടറി മാനേജര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇന്റർമീഡിയേറ്റിൽ കുറയാത്ത വിദ്യാഭ്യാസ യോഗ്യത, ടീ ഫാക്ടറി രംഗത്ത് 25 വർഷത്തെ പ്രവർത്തി

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

സുൽത്താൻ ബത്തേരി പട്ടികവർഗ വികസന ഓഫീസിലും പട്ടികവർഗ വികസന ഓഫീസിനു കീഴിലെ വിവിധ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും പ്രവർത്തിക്കുന്ന സഹായ കേന്ദ്രങ്ങളിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്ലസ് ടു, മലയാളം/ ഇംഗ്ലീഷ്

യുവാവിനെ പുഴയിൽ കാണാതായി

മാനന്തവാടി: മാനന്തവാടി ആറാട്ടുതറ ചെറിയ പാലത്തിന് താഴെ യുവാവിനെ പുഴയിൽ കാണാതായി. പാലത്തിന് സമീപത്തായി കമ്മന താമസിക്കുന്ന പയ്യപ്പള്ളി പൗലോസ് (ബാബു) ൻ്റെ മകൻ അതുൽ പോൾ (19) നെയാണ് കാണാതായത്. ഇന്ന് വൈകീട്ട്

സ്വയം തൊഴിൽ വായ്പ

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50000 രൂപ

തൊഴിൽ മേള ജൂലൈ 17

അസാപ് മാനന്തവാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 17 ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വിവിധ മേഖലയിലുള്ള തൊഴിലവസരങ്ങൾ മേളയുടെ ഭാഗമായി ലഭിക്കും.

ഫോട്ടോഗ്രഫി & വീഡിയോഗ്രഫി സൗജന്യ പരിശീലനം

കൽപ്പറ്റ പുത്തൂര്‍വയല്‍ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ജൂലൈ 21 ന് ആരംഭിക്കുന്ന സൗജന്യ ഫോട്ടോഗ്രഫി ആൻഡ് വീഡിയോഗ്രഫി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.18നും 45 നും ഇടയിൽ പ്രായമുള്ള തൊഴില്‍രഹിതര്‍ക്കാണ് അവസരം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.