തടാകത്തില്‍ വീണ ഐഫോണ്‍ ഒരു വര്‍ഷത്തിന് ശേഷം തിരികെ കിട്ടി; ഫോണിന് തകരാറില്ലെന്ന് ഉടമ ചെളി നിറഞ്ഞ നിലയിലാണ് ഫോണെങ്കിലും വൃത്തിയാക്കി ചാര്‍ജ്ജ് ചെയ്തപ്പോള്‍ ഫോണ്‍ പ്രവര്‍ത്തിച്ചു.

വില പിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ട ശേഷം അത് അപ്രതീക്ഷിതമായി തിരികെ കിട്ടിയാലുള്ള സന്തോഷത്തെക്കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമില്ല. അതും ഏറ്റവും പ്രിയപ്പെട്ട ഐഫോണ്‍ ആണെങ്കിലോ..കൂടുതല്‍ സന്തോഷമുണ്ടാകും. തായ്‍വാന്‍കാരനായ ചെന്നിനാണ് ഒരു വര്‍ഷം മുന്‍പ് തടാകത്തില്‍ നഷ്ടമായ ഐഫോണ്‍ തിരികെ കിട്ടിയത്. കടുത്ത വരള്‍ച്ച മൂലം തടാകം വറ്റിയപ്പോഴാണ് ഫോണ്‍ കിട്ടിയത്. ഒരു വര്‍ഷം വെള്ളത്തിലാണ് കഴിഞ്ഞതെങ്കിലും ഫോണ്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ചെന്‍ പറയുന്നത്.

തായ്‍വാനിലെ പ്രധാനപ്പെട്ട തടാകങ്ങളിലൊന്നായ സണ്‍ മൂണ്‍ ലേക്കില്‍ പാഡില്‍ ബോര്‍ഡിംഗ് നടത്തുന്നതിനിടെയാണ് ചെന്നിന്‍റെ ആപ്പിൾ ഐഫോൺ 11 പ്രോ മാക്സ് തടാകത്തിലേക്ക് വീഴുന്നത്. അന്ന് ഒരു പാട് വിഷമം തോന്നിയെങ്കിലും ഫോണ്‍ കിട്ടുമെന്ന പ്രതീക്ഷയൊന്നും ചെന്നിന് ഇല്ലായിരുന്നു.

എന്നാല്‍ കഴിഞ്ഞ ആഴ്ച തടാകവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഒരു തൊഴിലാളിയുമായി സംസാരിച്ചപ്പോള്‍ ഫോണ്‍ തിരികെ കിട്ടിയതായി അയാള്‍ ചെന്നിനെ അറിയിക്കുകയായിരുന്നു. ചെളി നിറഞ്ഞ നിലയിലാണ് ഫോണെങ്കിലും വൃത്തിയാക്കി ചാര്‍ജ്ജ് ചെയ്തപ്പോള്‍ ഫോണ്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതായി ചെന്‍ പറഞ്ഞു. ഫോണ്‍ തിരികെ ലഭിച്ച സന്തോഷം ചെന്‍ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

കൂടികാഴ്ച്ച

ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658

കാന്റീന്‍ നടത്തിപ്പിന് താത്പര്യപത്രം ക്ഷണിച്ചു.

മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജിലെ കാന്റീന് ഏറ്റെടുത്ത് നടത്താൻ സന്നദ്ധരായവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഹോട്ടൽ, കാന്റീന് നടത്തി പരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 9995505071

ജല വിതരണം മുടങ്ങും

കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ ജല അതോറിറ്റിയുടെ എമിലി ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 11) രാവിലെ എട്ട് മുതൽ വൈകിട്ട് 5.30 വരെ വിവിധ പ്രദേശങ്ങളിൽ ജല വിതരണം തടസ്സപ്പെടും. എന്നാൽ പുലർച്ചെ

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൻ ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളം കൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല ,പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെൻറർ, തളിപ്പുഴ,

ക്രഷ് ഹെൽപ്പർ നിയമനം

ചുണ്ടക്കൊല്ലി അങ്കണവാടിയില്‍ പ്രവർത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പുൽപ്പള്ളി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസക്കാരായ 18നും 35നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സെപ്റ്റംബര്‍

സീറ്റൊഴിവ്

കല്‍പ്പറ്റ ഗവ കോളജില്‍ വിവിധ കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. എസ്.സി, എസ്.ടി വിഭാഗത്തിന് എം.എ ജേർണലിസം കോഴ്‌സിലും, എസ്.സി, വിഭാഗകാര്‍ക്ക് എം.എ ഹിസ്റ്ററി കോഴ്‌സിലുമാണ് സീറ്റൊഴിവുകളുള്ളത്. കാലിക്കറ്റ് സര്‍വകലാശാല പി.ജി പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള താത്പര്യമുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.