കല്‍പ്പറ്റ: രണ്ടര വര്‍ഷത്തെ വയനാടന്‍ മാധ്യമ പ്രവര്‍ത്തനത്തിന് വിരാമം കുറിച്ച് മലപ്പുറത്തേക്ക് സ്ഥലം മാറിപ്പോകുന്ന ഫ്‌ളവേഴ്‌സ് & 24 ചാനല്‍ റിപ്പോര്‍ട്ടര്‍ നിഖില്‍ പ്രമേഷിന് വയനാട് പ്രസ് ക്ലബ് യാത്രയയപ്പ് നല്‍കി. ജില്ലയിലെ നിരവധി വിഷയങ്ങളില്‍ മികച്ച രീതിയില്‍ വാര്‍ത്തകള്‍ ചെയ്ത് ശ്രദ്ധനേടിയിരുന്നു നിഖില്‍. മാധ്യമ പ്രവര്‍ത്തന വഴികളില്‍ തന്റേതായ കയ്യൊപ്പ് ചാര്‍ത്തുന്നതില്‍ നിഖില്‍ മികവ് പുലര്‍ത്തിയിരുന്നതായി പ്രസ് ക്ലബ് വിലയിരുത്തി. യാത്രയയപ്പ് ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് കെ സജീവന്‍ അധ്യക്ഷത വഹിച്ചു. എം.കമല്‍, അനില്‍കുമാര്‍ , ഇല്യാസ്, ഗിരീഷ്, ജോമോന്‍ ,സി വി ഷിബു , അര്‍ജുന്‍ , ശില്‍പ , പ്രകാശന്‍, ജിന്‍സ്, അനഘ എന്നിവര്‍ സംസാരിച്ചു.

ജില്ലയിൽ 82 പ്രവാസികൾ കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുത്തു
പ്രവാസ ജീവിതം സുരക്ഷിതമാക്കാൻ ക്ഷേമനിധിയില്‍ അംഗമാവണമെന്ന് സംസ്ഥാന പ്രവാസിക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലിസ് പറഞ്ഞു. പ്രവാസികള്‍ക്കായി കളക്ടറേറ്റ് പഴശ്ശി ഹാളിൽ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ