സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നിയമപ്രകാരം വയർമാൻ പരീക്ഷ വിജയിച്ചവർക്കുള്ള നിർബന്ധിത ഏകദിന പരിശീലന പരിപാടി സെപ്റ്റംബർ 18 രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. 2024ലെ പ്രായോഗിക പരീക്ഷ പാസായ എല്ലാവരും നിർബന്ധമായും ക്ലാസിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്. ക്ലാസിൽ പങ്കെടുക്കുന്നവർക്ക് മാത്രമേ വയർമാൻ പെർമിറ്റ് ലഭിക്കുകയുള്ളു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ-04936 295004.

ഡബ്ല്യു.എം.ഒ ഗ്രീൻ മൗണ്ട് സ്‌കൂൾ നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം 19ന്
പടിഞ്ഞാറത്തറ: സ്വപ്‌നങ്ങൾക്കുമേൽ രാത്രിയുടെ ഇരുട്ടിൽ ഒലിച്ചിറങ്ങിയ പ്രകൃതി ദുരന്തം, ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർ ഇനിയുള്ള ജീവിതം എങ്ങനെ എന്നറിയാതെ പകച്ച് നിന്നവർക്കു മുമ്പിൽ സഹായ ഹസ ങ്ങളുമായി എത്തിയവരുടെ കൂട്ടത്തിൽ ശ്രദ്ധേയമായ







