സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ വയോസേവന പുരസ്കാരങ്ങൾക്ക് നോമിനേഷന്‍ ക്ഷണിച്ചു. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പു വരുത്തുന്നതിനായി വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പാക്കിവരുന്ന സർക്കാർ, സർക്കാരിതര വിഭാഗങ്ങള്‍ക്കും വിവിധ കലാ-കായിക-സാംസ്‌കാരിക മേഖലകളിൽ കഴിവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കുമാണ് പുരസ്കാരങ്ങൾ ലഭിക്കുക. വയോജന മേഖലയില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച എന്‍ജിഒ, മികച്ച മെയിന്റനന്‍സ് ട്രിബ്യൂണല്‍, മികച്ച ഗവ. വൃദ്ധ സദനം, മികച്ച കായിക താരം, വയോജന മേഖലയിലെ ആജീവനാന്ത ബഹുമതി എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് ഈ വര്‍ഷം പുരസ്കാരങ്ങൾ നൽകുന്നത്. നോമിനേഷനുകൾ 2025 സെപ്റ്റംബര്‍ 12നകം സാമൂഹ്യനീതി ഡയറക്ടറേറ്റിലോ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കോ നൽകണം. കൂടുതൽ വിവരങ്ങൾ swd.kerala.gov.in വെബ്‍സൈറ്റിലും വയനാട് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍നിന്നും ലഭ്യമാണ്. ഫോൺ -04936-205307

ലാബ്ഉദ്ഘാടനം ചെയ്തു.
പനമരം ഗവ :ഹയർ സെക്കണ്ടറി സ്കൂളിൽ സമഗ്ര ശിക്ഷാ കേരള പദ്ധതി പ്രകാരം ആരംഭിച്ച മാത്തമാറ്റിക്സ് ലാബ് ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് കോഡിനേറ്റർ അനിൽകുമാർ മുഖ്യ







