കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പഞ്ചായത്ത്, റവന്യൂ, ആരോഗ്യം വകുപ്പുകൾക്ക് നാളെ ജില്ലയില്‍ പ്രവൃത്തി ദിവസം ആയിരിക്കുമെന്നും എല്ലാ ഓഫീസുകളും തുറന്നു പ്രവർത്തിക്കേണ്ടതെന്നും ജില്ലാ കലക്ടർ ഡോക്ടർ അദീല അബ്ദുള്ള അറിയിച്ചു.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.