ജില്ലയില്‍ എല്ലായിടത്തും കോഴിയിറച്ചിക്ക് 150 മുതല്‍ 170 വരെ വിലയുള്ളപ്പോഴാണ് കമ്പളക്കാട് അങ്ങാടിയിലെ കോഴിക്കച്ചവടക്കാര്‍ കോഴിയിറച്ചി വെറും 100 രൂപയ്ക്കും 110 നും കൊടുത്ത് മാതൃകയാകുന്നത്.
കഴിഞ്ഞ ദിവസം 100 രൂപക്കാണ് അങ്ങാടിയില്‍ കോഴിഇറച്ചി വിറ്റത്.വിലക്കുറവുള്ളതിനാൽ വിവിധ പ്രദേശങ്ങളില്‍ നിന്നും കോഴിയിറച്ചി വാങ്ങാനെത്തുന്നവരുടെ നീണ്ട നിര ചിക്കന്‍ സ്റ്റാളുകളുടെ മുമ്പിലെ കാഴ്ചയാണ്.
വിലകുറച്ച് കൂടുതല്‍ സ്റ്റോക്ക് ചിലവാക്കുന്നതിലൂടെ നഷ്ടം വരുന്നില്ലെന്നും കച്ചവടക്കാർ പറയുന്നുണ്ട്. ദിവസവും ഏകദേശം 500 കിലോയോളം ഇറച്ചി ചിലവാകുന്നുണ്ടെന്നാണ് കച്ചവടക്കാരും പറയുന്നത്.എന്തായാലും ഈ കൊറോണക്കാലത്ത് വിലക്കുറവിൽ കോഴിയിറച്ചി ലഭ്യമാകുന്നത് നാട്ടുകാര്‍ക്കും വലിയ ഒരു ആശ്വാസമാകുന്നുണ്ട്.